ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് വാർഷിക കോൺഫറൻസ് സമാപിച്ചു

ഐപിസി മദ്ധ്യപ്രദേശ്  സ്റ്റേറ്റ് വാർഷിക കോൺഫറൻസ് സമാപിച്ചു

വാർത്ത: സി.പി മോനായി

ഇൻഡോർ: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റിന്റെ 30-മത് വാർഷിക കോൺഫറൻസ് ഒക്ടോബർ 17 മുതൽ 20 വരെ ഇൻഡോറിലുള്ള പ്രേരണാ സദനിൽ നടന്നു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ.സണ്ണി ഫിലിപ്പ്  ഉൽഘാടനം ചെയ്തു. പാസ്റ്റർ ഹെൻറി സാംസൺ, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ ജേക്കബ് വർഗ്ഗീസ്, പാസ്റ്റർ അനിൽ കുരുവിള, പാസ്റ്റർ സുരേഷ് മാത്യു, പാസ്റ്റർ റെജി ഫിലിപ്പ്, പാസ്റ്റർ മനോജ് മാത്യു, പാസ്റ്റർ സി.പി മോനായി തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. ജോജി ജോർജ് എല്ലാവർക്കും പരിഭാഷ നിർവഹിച്ചു.

സഹോദരിമാരുടെ സമ്മേളനത്തിൽ സിസ്റ്റർ രേഷ്മ തോമസ് പ്രസംഗിച്ചു.  30 വർഷത്തിന്റെ താങ്ക്സ്ഗിവിങ് മീറ്റിംഗും നടന്നു. സ്റ്റേറ്റ് കൊയർ ആരാധനക്കു നേതൃത്വം നൽകി.

ഞായറാഴ്ച ഡോ.സണ്ണി ഫിലിപ്പിന്റെ നേതൃത്വത്തിൽ നടന്ന കർതൃമേശയോടെ കോൺഫറൻസ് സമാപിച്ചു. ഐപിസി എംപി ഇൻഡോർ ഡിസ്ട്രിക്ട് കമ്മിറ്റി ക്രമീകരണങ്ങൾക്കു ചുമതല വഹിച്ചു. 

19 പേർക്കു പാസ്റ്റർ ആയും, 5 പേർക്ക് ഇവാഞ്ചലിസ്റ്റ് ആയും ഓർഡിനേഷൻ നൽകി.  451 ശുശ്രുഷകൻമാരുടെ നേതൃത്വത്തിൽ 708 കൂടിവരവുകൾ ഐപിസിക്കു മദ്ധ്യപ്രദേശിൽ ഇപ്പോൾ ഉണ്ട്. 

പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പ്(പ്രസിഡന്റ്), പാസ്റ്റർ വർഗീസ് മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ മാത്യു യോഹന്നാൻ (സെക്രട്ടറി), പാസ്റ്റർ മൈക്കിൾ മാത്യു (ജോ. സെക്രട്ടറി),  കെ കെ രാജു (ജോ. സെക്രട്ടറി),  ബാബു മാത്യു (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 41 പേരുള്ള കൗൺസിൽ സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

Advertisement