ഐ.പി.സി മദ്ധ്യപ്രദേശ് സ്റ്റേറ്റിനു പുതിയ ഭരണസമിതി; പാസ്റ്റർ സണ്ണി ഫിലിപ്പ് പ്രസിഡണ്ട്

0
1081
ഡോ.സണ്ണി ഫിലിപ്പ് (പ്രസിഡണ്ട്), പാസ്റ്റർ കെ.ജെ പൗലോസ് (സെക്രട്ടറി), വിൽസൺ ജെ മാത്യു, ഭോപ്പാൽ (ട്രഷറാർ) എന്നിവർ

ജോർജ് തോമസ് വടക്കുഞ്ചേരി

ഭോപ്പാൽ: വടക്കെയിന്ത്യയിലെ പ്രമുഖ റീജിയനുകളിലൊന്നായ ഐ.പി.സി മദ്ധ്യപ്രദേശ് സ്റ്റേറ്റിനു പുതിയ നേതൃത്വം.
ഒക്ടോ.8 ന് ഭോപ്പാലിൽ കൂടിയ പൊതുയോഗത്തിൽ പാസ്റ്റർ സണ്ണി ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. അടുത്ത മൂന്നു വർഷത്തേയ്ക്കുള്ള ഭാരവാഹികളായി ഡോ.സണ്ണി ഫിലിപ്പ് (പ്രസിഡണ്ട്), പാസ്റ്റർ വർഗീസ് മാത്യു (വൈസ് പ്രസിഡണ്ട്), പാസ്റ്റർ കെ.ജെ പൗലോസ് (സെക്രട്ടറി), ബാബു മാത്യു (ജോ. സെക്രട്ടറി), വിൽസൺ ജെ മാത്യു, ഭോപ്പാൽ (ട്രഷറാർ) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ 41 പേരെ കൗൺസിലംഗങ്ങളായും തെരെഞ്ഞെടുത്തു.

സ്റ്റേറ്റ് സെക്രട്ടറി  പാസ്റ്റർ വർഗീസ് മാത്യു കഴിഞ്ഞ കാലയളവിലെ റിപ്പോർട്ടും പാസ്റ്റർ എം. എ ഉണ്ണിട്ടൺ കണക്കും അവതരിപ്പിച്ചു. ബാബു മാത്യു റിട്ടേണിംഗ്(ജബൽപൂർ ) ഓഫീസറായിരുന്നു.

പുതിയ ഭാരവാഹികളെ പാസ്റ്റർ സാമുവേൽ മത്തായി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here