ഐ.പി.സി ഡോംബിവിലി സഭാ ഹാൾ ഉദ്ഘാടനം ഇന്ന് ജൂൺ 9 ന്

0
332

ഡോംബിവിലി: ഐ.പി.സി കർമ്മേൽ ഫെലോഷിപ്പ് സെന്റർ കോപ്പർ റെയിൽവേ സ്റ്റേഷനു എതിർവശം പുതിയതായി പണികഴിപ്പിച്ച സഭാ ഹാളിന്റെ സമർപ്പണശുശ്രൂഷ ഇന്ന് ജൂൺ 9 ന് വൈകിട്ട് 5.30ന് നടക്കും. ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ പി. ജോയി ശുശ്രൂഷകൾ നിർവഹിക്കും. കർമ്മേൽ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
ഞായറാഴ്ചകളിൽ രാവിലെ 10 മണി മുതൽ മലയാളത്തിലും വൈകിട്ട് 6 മുതൽ ഹിന്ദിയിലും ആരാധനകൾ നടക്കും. പാസ്റ്റർ സാംകുട്ടി ഏബ്രഹാം ഇവിടെ കുടുംബമായി ശുശ്രൂഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 981 918 6538

LEAVE A REPLY

Please enter your comment!
Please enter your name here