കൊറോണ പ്രതിസന്ധിയിൽ കൈത്താങ്ങായി സഭാ നേതാക്കളും

0
1723

തിരുവല്ല: കൊറോണ പ്രതിസന്ധിയിൽ ഒട്ടേറെ നിയന്ത്രണങ്ങൾ വന്നതോടെ ജീവസന്ധാരണത്തിനായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഭകളിലെ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും സാധാരണ ജനവിഭാഗങ്ങൾക്കും  സഹായഹസ്തവുമായി വിവിധ സെൻ്ററുകളും സെൻ്റർ ശുശ്രൂഷകന്മാരും സഭകളും മുന്നിട്ടിറങ്ങി.

ഐ.പി.സി മുൻ ജനറൽ പ്രസിഡണ്ടും തിരുവല്ല സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ കെ.സി ജോണിൻ്റെ നേതൃത്വത്തിൽ തിരുവല്ല സെൻ്ററിലൂടെ വിവിധയിടങ്ങളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു മാതൃകയായി.

ഐ.പി.സി കേരളാ സ്റ്റേറ്റ് മുൻ സെക്രട്ടറിയും അടൂർ ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ ഫിലിപ്പ് പി തോമസും കുടുംബവും വിവിധയിടങ്ങളിൽ
ആഹാരസാധനങ്ങൾ നല്കി  മാതൃക കാണിച്ചു.

ഐ.പി.സി സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും വെമ്പായം സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ വെമ്പായം സെൻററിലൂടെ വിവിധയിടങ്ങളിൽ ഭഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

പത്രപ്രവർത്തകനും ഐ .പി .സി ഗ്ലോബൽ മീഡിയാ അസോസിയേഷൻ നോർത്തമേരിക്കൻ ചാപ്റ്റർ പ്രസിഡണ്ടുമായ ജോർജ് മത്തായി സി.പി.എയും  തന്റെ മക്കളായ ഡയാന &  ജോൺസൻ കുടുംബം,  പ്രിസില്ല & ഷിബു കുടുംബവും  തന്റെ സ്നേഹിതൻ സാബുസൺ ജോർജ് & കുടുംബവും മലബാറിൽ 120 കുടുംബങ്ങൾക്കു ഭഷ്യകിറ്റുകൾ  വിതരണം ചെയ്യാനുള്ള സഹായം നല്കി. പി. വൈ. പി.എ സംസ്ഥാന കമ്മിറ്റിയിലൂടെയാണ് ജോർജ് മത്തായി സഹായം നല്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here