പത്താൻകോട്ടിൽ ഐപിസി പാസ്റ്റേഴ്സ് സെമിനാറിനു തുടക്കമായി; ഒക്ടോ. 25 നു സമാപിക്കും

പത്താൻകോട്ടിൽ ഐപിസി പാസ്റ്റേഴ്സ് സെമിനാറിനു തുടക്കമായി; ഒക്ടോ. 25 നു സമാപിക്കും

കോട്ടയം: ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരിയും ഐപിസി ഹിമാചൽ, ഹരിയാന, ജമ്മു & കാശ്മീർ സ്റ്റേറ്റുകളും സംയുക്തമായി നടത്തുന്ന പാസ്റ്റേഴ്സ് സെമിനാറിനു ഇന്ന് ഒക്ടോ. 22 നു തുടക്കമായി. ഐ പി സി ഹിമാചൽ സ്റ്റേറ്റ് ഓഫീസ് സമുച്ചയത്തിൽ നടക്കുന്ന പാസ്റ്റേഴ്സ് സെമിനാറിനു ഐപിസിയിലെ മുന്നൂറിലധികം ശുശ്രൂഷകർ പങ്കെടുക്കും. ഒക്ടോ. 25 നു സമാപിക്കും.

വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ഇടിച്ചെറിയാ നൈനാൻ , ഡോ. എബി പീറ്റർ , ഡോ. ജയ്സൻ തോമസ് , ഡോ. എബ്രഹാം ഉമ്മൻ , ഡോ. ടൈറ്റസ് ഈപ്പൻ , പാസ്റ്റർ ജേക്കബ് ജോൺ , പാസ്റ്റർ ഷിനു ജോൺ,

പാസ്റ്റർ കെ.എ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.