നമ്മുടെ ശുശ്രൂഷ ക്രിസ്തു ചെയ്ത പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യണം: റവ. ജോൺസൺ ജോർജ്

നമ്മുടെ ശുശ്രൂഷ ക്രിസ്തു ചെയ്ത പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യണം: റവ. ജോൺസൺ ജോർജ്

നമ്മുടെ ശുശ്രൂഷ ക്രിസ്തു ചെയ്ത പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യണം: റവ. ജോൺസൺ ജോർജ് 

ചെറുവത്തൂർ: ശുശ്രൂഷകന്മാർ തങ്ങളുടെ ശുശ്രൂഷ ക്രിസ്തു ചെയ്ത പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യാൻ തയ്യാറാകണമെന്ന് പാസ്റ്റർ ജോൺസൺ ജോർജ് പറഞ്ഞു. ജൂലൈ 17നു ചെറുവത്തൂർ വ്യാപാരഭവനിൽ നടന്ന കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ ഐപിസി ശുശ്രൂഷകന്മാരുടെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ശുശ്രൂഷകളിൽ പാലിക്കേണ്ട മുൻഗണന വിഷയങ്ങൾ, ശുശ്രൂഷകളിൽ നേരിടുന്ന വെല്ലുവിളികൾ, സുവിശേഷീകരണത്തിനു ഇന്നും നിലനിൽക്കുന്ന സാധ്യതകൾ എന്നിവ സംബന്ധിച്ച് പാസ്റ്റേഴ്‌സ് കുടുംബങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകൾ സംഘടിപ്പിക്കാനും അദ്ദേഹം അവസരം ഒരുക്കി. കാസർഗോഡ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു അധ്യക്ഷത വഹിച്ചു. 

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, പി.വൈ.പി.എ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം എന്നിവർ സംസാരിച്ചു. പാസ്റ്റർ കെ.എം സാംകുട്ടി, പാസ്റ്റർ കെ.ഐ. വർഗീസ്, പാസ്റ്റർ പി.ജെ. ജോസ് , തോമസ് ജോർജ് തിരുവല്ല തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

 കണ്ണൂർ , കാസർഗോഡ്, ഇരിട്ടി, ഹോസ്ദുർഗ്ഗ് എന്നീ സെന്ററുകളിൽ നിന്നും മുഴുവൻ ശുശ്രുഷകരും കുടുംബങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement