ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷൻ സെപ്. 13 മുതൽ 15 വരെ
ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയന്റെ 55- മത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും സെപ്റ്റംബർ 13 വെള്ളിയാഴ്ച മുതൽ 15 ഞായറാഴ്ച വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളിലെ ശുശ്രൂഷക സമ്മേളനവും പൊതുയോഗവും ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ.ഡി. എം.സി. കൺവെൻഷൻ സെന്ററിലും, ഞായറാഴ്ചത്തെ സംയുക്ത ആരാധന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലും നടക്കും.
'വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക' (എബ്രായർ 6:12) എന്നതാണ് മുഖ്യ ചിന്താവിഷയം.
വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 ന് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മുതൽ പൊതുയോഗവും നടക്കും. സെപ്റ്റം 14 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 9 ന് സംയുക്ത ആരാധനയും നടക്കും.
നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ധാരാളം വിശ്വാസികൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ രാജേന്ദ്ര ഡേവിഡ് (രാജസ്ഥാൻ) മുഖ്യ സന്ദേശം നൽകും. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.
പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും.
ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റു അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. റീജിയന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ലാജി പോൾ, പാസ്റ്റർ സാമുവേൽ തോമസ്, പാസ്റ്റർ തോമസ് ശാമുവേൽ, ജയകൃഷ്ണൻ കൊട്ടേരി എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.