ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷൻ സെപ്.13 നാളെ മുതൽ
ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയന്റെ 55-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളിലെ ശുശ്രൂഷക സമ്മേളനവും പൊതുയോഗവും ഡൽഹി കനോട്ട് പ്ലേസിലുള്ള എൻഡിഎംസി കൺവെൻഷൻ സെന്ററിലും, ഞായറാഴ്ചത്തെ സംയുക്ത ആരാധന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ആഡിറ്റോറിയത്തിലുമാണ് നടക്കുന്നത്.
'വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക' (എബ്രായർ 6:12) എന്നുള്ളതാണ് തീം.
വെള്ളി മുതൽ ശനി വരെ രാവിലെ 9 ന് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മുതൽ പൊതുയോഗവും നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നും വിദേശത്ത് നിന്നും ധാരാളം വിശ്വാസികൾ സംബന്ധിക്കും.
പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ. രാജേന്ദ്ര ഡേവിഡ്, രാജസ്ഥാൻ, മുഖ്യ സന്ദേശം നൽകുന്നതായിരിക്കും.
ഐപിസി എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. പ്രശസ്ത ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Advertisement
Advertisement