ജിംസൺ പാലയ്ക്കാതsത്തിൽ
മുംബൈ: ഐ.പി.സി. നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൻ്റെ (മഹാരാഷ്ട്ര) നേതൃത്വത്തിൽ വെർച്ച്വൽ കൺവെൻഷൻ സൂം പ്ലാറ്റ് ഫോമിലൂടെ ഫെബ്രുവരി 26, 27 വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7:30 മുതൽ 9:30 വരെ ആണ് യോഗങ്ങൾ നടത്തും.
ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന കൺവൻഷനിൽ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ എം.എ. ജോൺ എന്നിവർ ദൈവവചനം സംസാരിക്കും.
ഗായകരായ ഇവാ. സ്റ്റാൻലി എബ്രഹാം, പെർസിസ് ജോൺ തുടങ്ങിയവർ ഗാനശുശ്രൂഷ നിർവ്വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫെയ്സ്ബുക്ക്, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വീക്ഷിക്കാം.
ഐ.പി.സി.എൻ.ആർ. വെസ്റ്റ് സോൺ പ്രസിഡന്റ് പാസ്റ്റർ രാജു പി.നായർ, പാസ്റ്റർ ജസ്റ്റസ് തങ്കച്ചൻ, പാസ്റ്റർ സജി സൈമൺ തുടങ്ങിയവർ കൺവെൻഷൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കും.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement