ഐപിസി ഹെബ്രോന്‍ പന്നിമറ്റം ആലയസമര്‍പ്പണം സെപ്റ്റം. 9 നാളെ 

ഐപിസി ഹെബ്രോന്‍ പന്നിമറ്റം ആലയസമര്‍പ്പണം സെപ്റ്റം. 9 നാളെ 

കോലഞ്ചേരി: ഐപിസി തൊടുപുഴ സെന്റര്‍ മാസയോഗവും പന്നിമറ്റം ഐപിസി ഹെബ്രോന്‍ ആലയസമര്‍പ്പണവും സെപ്റ്റംബര്‍ 9, ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. സമര്‍പ്പണശുശ്രൂഷ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ പി.കെ. രാജന്‍ നിര്‍വ്വഹിക്കും. പവര്‍ വിഷന്‍ ടിവി പ്രഭാഷകന്‍ പാസ്റ്റര്‍ രാജു പൂവക്കാലയും മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ സിബി കുരുവിളയും വചനശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ പി.ജെ. മാനുവല്‍, എബ്രഹാം പി. രാജന്‍, പീറ്റര്‍ കെ. യോയാക്കി, ഇവാ. റോബിന്‍ ഡേവീഡ്, ബ്രദര്‍ സജി എബ്രഹാം, സിസ്റ്റര്‍ എലിസബത്ത് രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പാസ്റ്റര്‍ കെ.എ. ജോയി ഐപിസി പന്നിമറ്റം സഭാശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു.


വാര്‍ത്ത: മാത്യു കിങ്ങിണിമറ്റം

Advertisement