ഐപിസി തിരുവനന്തപുരം പട്ടം എലീം സഭയിൽ കൺവൻഷൻ ഡിസം. 20 മുതൽ
തിരുവനന്തപുരം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ പട്ടം സഭ കൺവൻഷൻഷൻ ഡിസം. 20 മുതൽ 22 വരെ മരപ്പാലം കുറവൻകോണം റോഡിൽ ഐപിസി എലീം സഭാഹാളിൽ നടക്കും. തിരുവനന്തപുരം നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. സാമുവൽ ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ സുബാഷ് കുമരകം , രാജു പൂവക്കാല , ബി. മോനച്ചൻ, റോയ് ജോഷ്വാ , സിസ്റ്റർ ജയമോൾ രാജു എന്നിവർ പ്രസംഗിക്കും.
ജെബി ഡബ്ളിയു സി തിരുവനന്തപുരം നേതൃത്വം നല്കും.
ഉപവാസ പ്രാർഥന, സോദരി സമാജം തിരുവനന്തപുരം മേഖല സമ്മേളനം എന്നിവ നടക്കും.
വിവരങ്ങൾക്ക്: ജോഷ്വാ ജോസഫ് -96567 63870