ഐ.പി.സി കൊല്ലം പെരിനാട് സെന്റർ കൺവെൻഷൻ ഫെബ്രു. 20 മുതൽ

0
396

പാസ്റ്റർ ബിറ്റി മത്തായി (പബ്ലിസിറ്റി കൺവീനർ)

കൊല്ലം: ഐ.പി.സി കൊല്ലം പെരിനാട് സെന്ററിന്റെ 13 മത് കൺവെൻഷൻ  ഫെബ്രുവരി  20 വ്യാഴം മുതൽ 23 ഞായർ വരെ മുളവന പൊട്ടിമുക്ക് ജംഗ്ഷനിൽ നടക്കും. കൊല്ലം പെരുനാട് സെന്റർ മിനിസ്റ്റർ  പാസ്റ്റർ എഫ്. രാജൻ  ഉദ്ഘാടനം ചെയ്യും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ സി സി എബ്രഹാം, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഒ. ഫിലിപ്പ് കുട്ടി (ബാംഗ്ലൂർ), ബ്രദർ കുര്യൻ വർഗീസ്, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രസംഗിക്കും.

വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 6.30 മുതൽ മുതൽ 9 മണിവരെ പൊതുയോഗവും വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ഉപവാസ പ്രാർത്ഥനയും ഓർഡിനേഷൻ സർവീസും ശനിയാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ സഹോദരി സമാജം വാർഷികവും 2 മണി മുതൽ 5 മണി വരെ സൺഡേ സ്കൂൾ – PYPA വാർഷികവും 23 ഞായറാഴ്ച സംയുക്ത ആരാധനയും സമാപനയോഗവും നടക്കും.

പാസ്റ്റർ എഫ്. രാജൻ (സെന്റർ മിനിസ്റ്റർ)
പാസ്റ്റർ ജി. ജോൺ (സെന്റർ സെക്രട്ടറി)
പാസ്റ്റർ ബിറ്റി മത്തായി (പബ്ലിസിറ്റി കൺവീനർ) തുടങ്ങിയവർ നേതൃത്വം നല്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here