ഐപിസി കേരളാ സ്റ്റേറ്റ് : പി.ജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കുമ്പനാട്: ഐപിസി ഹെബ്രോൻ ബൈബിൾ കോളേജിൻ്റെ 33-ാമത് ബാച്ച് പി.ജി.കോഴ്സ് 2025 ജനുവരി 20 ന് ആരംഭിക്കുമെന്നും ഈ ബാച്ചിൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവരിൽ നിന്നും നിർദ്ദിഷ്ട അപേക്ഷാഫോമിലുള്ള അപേക്ഷ 2024 ഡിസംബർ 16 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുമെന്നും പി.ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ്, സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ എന്നിവർ അറിയിച്ചു.
തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയും ഇൻ്റർവ്യൂവും ജനു.7 ന് നടക്കും. രാവിലെ10 മുതൽ11 വരെ എഴുത്തു പരീക്ഷയും പ്രസ്ബിറ്ററി മുമ്പാകെയുള്ള ഇൻ്റർവ്യൂ ഉച്ചയ്ക്ക് 12 മുതലും നടക്കും. ടെസ്റ്റിന് വരുന്നവർ റൈറ്റിംഗ് പാഡ് കൂടി കരുതണം.
അപേക്ഷ നല്കിയവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ജനു.7 ന് ചൊവ്വാഴ്‌ച രാവിലെ 9 ന് ഐപിസി സ്റ്റേറ്റ് കൗൺസിൽ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് എത്തിച്ചേരണ മെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടകം അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തെരഞ്ഞെടുക്കപ്പെടുന്നവർ കോഴ്സ് ഫീ ആയ 5000 ജനു.10 വെള്ളിയാഴ്‌ച വൈകുന്നേരം 4 മുമ്പ് സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ അടച്ചതിൻ്റെ രസീത് ഹാജരാക്കേണ്ടതാണ്.
സൂമിൽ (ഓൺലൈൻ)ലൂടെ നടക്കുന്ന ഈ കോഴ്‌സ് 2025 ജനുവരി 20 ന് ആരംഭിക്കും. മാർച്ച് 24 മുതൽ 28 വരെ ഒരാഴ്ചത്തെ ക്യാമ്പും റെസിഡൻഷ്യൽ ക്യാമ്പിലും പങ്കെടുക്കണം.
വിശദീകരണം ആവശ്യമുള്ളവർ ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് (9447595621), സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ (9847038083) എന്നിവരുമായി ബന്ധപ്പെടുക.