ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പ്രവർത്തനോദ്ഘാടനം ജൂലൈ 25 ന്

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പ്രവർത്തനോദ്ഘാടനം ജൂലൈ 25 ന്

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2024-2025 വർഷത്തെ പ്രവർത്തന ഉദ്ഘാടനവവും ത്രിദിന ഉപവാസ പ്രാർത്ഥനയും ജൂലൈ 25 മുതൽ 27 വരെ ഫിലദൽഫിയ മാമണ സഭയിൽ  സെന്റർ ഇവാഞ്ചലിസം ബോർഡുമായി ചേർന്നും മറ്റു പുത്രിയാ സംഘടനകളുടെ സഹകരണത്തോടും നടക്കും സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ഉദ്ഘാടനം ചെയ്യും. 

ഉപവാസ പ്രാർത്ഥനയിൽ സെന്ററിലെ ശുശ്രൂഷകന്മാർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും. രാവിലെ 10.30 മുതൽ 1 വരെയും വൈകിട്ട് 3 മുതൽ 5 വരെയും രാത്രിയിൽ 7 30 മുതൽ 9 വരെയും ആണ് യോഗങ്ങൾ. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.