ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് കൺവൻഷൻ ജനു.8 മുതൽ
പത്തനംതിട്ട: ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് 68 മത് കൺവൻഷൻ ജനുവരി 8 മുതൽ 12 വരെ പത്തനംതിട്ട പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. ഡിസ്ട്രിക്ട് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ, പാസ്റ്റർ ഷാജു സി. ജോസഫ്, പാസ്റ്റർ ബിനു പറക്കോട്, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ജോ വിൽസൺ കാനഡ എന്നിവർ പ്രസംഗിക്കും.
സൺഡേ സ്കൂൾ, പി വൈ പി എ, വിമൺസ് ഫെലോഷിപ്പ് വാർഷിക യോഗങ്ങൾ നടക്കും. സ്പിരിച്ചൽ വേവ്സ് അടൂർ ഗാന ശുശ്രൂഷ നിർവഹിക്കും.
ഡിസ്ട്രിക്ട് ഭാരവാഹികളായ പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർ മോൻസി സാം, ബിജു കൊന്നപ്പാറ, സജി ജോൺ എന്നിവർ നേതൃത്വം നൽകും.