ഐപിസി പുനലൂർ സെൻ്റർ കൺവൻഷൻ ജനു. 29 മുതൽ
![ഐപിസി പുനലൂർ സെൻ്റർ കൺവൻഷൻ ജനു. 29 മുതൽ](https://onlinegoodnews.com/uploads/images/202501/image_750x_6799ad96a65f9.jpg)
വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ്
പുനലൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ പുനലൂർ സെൻ്റർ 49-മത് കൺവൻഷൻ ജനു.29 മുതൽ ഫെബ്രു.2 വരെ ഐപിസി സീയോൻ പേപ്പർമിൽ സഭാ ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ വർഗീസ് ഏബ്രഹാം(രാജു മേത്ര), പാസ്റ്റർ ഷിബിൻ ജി ശാമുവേൽ, പാസ്റ്റർ ജോ തോമസ്, ബാംഗ്ലൂർ, പാസ്റ്റർ പി.സി ചെറിയാൻ, റവ.ജോൺസൺ ഡാനിയേൽ എന്നിവർ പ്രസംഗിക്കും. വിവിധ സെക്ഷനുകളിലായി.രാവിലെ 8 ന് ബൈബിൾ ക്ലാസ്, രാവിലെ10 ന് പൊതുയോഗം, വൈകിട്ട് 6- 9 പൊതുയോഗം, വെള്ളി ഉച്ചയ്ക്ക് 2 ന് സോദരീ സമാജം വാർഷികം, ശനി ഉച്ചയ്ക്ക് 2 ന് പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷികം, വൈകിട്ട് 4 ന് സ്നാന ശുശ്രൂഷ എന്നിവ നടക്കും.
ഞായർ രാവിലെ 8.30 ന് കർതൃമേശ ശുശ്രൂഷയും സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.സംഗീത ശുശ്രൂഷയ്ക്ക് ഗിലായദ് മൂസിക് ബാൻ്റ നേതൃത്വം നൽകും