ഐപിസി റാന്നി വെസ്റ്റ് സെന്റർ 99-ാമത് കൺവെൻഷൻ ഫെബ്രു. 16 മുതൽ

ഐപിസി റാന്നി വെസ്റ്റ് സെന്റർ 99-ാമത് കൺവെൻഷൻ ഫെബ്രു. 16 മുതൽ

വാർത്ത: പാസ്റ്റർ മാത്യു വർഗീസ്

റാന്നി : ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 99-ാമത് കൺവെൻഷൻ ഫെബ്രുവരി 16 വ്യാഴം  മുതൽ 19 ഞായർ വരെ നെല്ലിക്കമൺ ഐ.പി.സി  താബോർ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിനോടനുബന്ധിച്ച് പൊതുയോഗം, ഉപവാസ പ്രാർത്ഥന, പത്രിക സംഘടനകളുടെ വാർഷികം എന്നിവയും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗം സമാപിക്കും.

സെന്റർ പ്രസിഡന്റ് പാസ്റ്റർ സി.സി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗ്ഗീസ് ഏബ്രഹാം , സണ്ണി കുര്യൻ,  ഫിലിപ്പ് പി. തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ, ഷാജി പി. വർഗ്ഗീസ് പാലക്കാമണ്ണിൽ , പി.കെ. മാത്യു, ഇവാ. വർക്കി എബ്രഹാം, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ പ്രസംഗിക്കും. ക്രിസ്റ്റ്യൻ ലൈവ് വർഷിപ്പ് ടീം  പുല്ലാട് ഗാനങ്ങൾ ആലപിക്കും.  

പാസ്റ്റർ സന്തോഷ്‌ കെ. കുര്യൻ, പാസ്റ്റർ ഷിനു ജോൺ , കൺവൻഷൻ കൺവീനർമാരായ പാസ്റ്റർ പി.കെ. മാത്യു, പാസ്റ്റർ റ്റിജു മോൻ പി.സി, കൺവൻഷൻ സെക്രട്ടറി  പാസ്റ്റർ ജേക്കബ് വർഗ്ഗീസ്, പബ്ലിസിറ്റി കൺവീനർ  പാസ്റ്റർ റെജി ഗീവർഗ്ഗീസ് സഹോദരന്മാരായ കെ.എ. മാത്യൂസ്, കെ.എസ്. തോമസ് എന്നിവർ നേതൃത്വം നല്കും.

Advertisement