ഐ.പി.സി ഷിമോഗ സെന്റർ കൺവെൻഷൻ ഒക്ടോ. 20 മുതൽ

ഐ.പി.സി ഷിമോഗ സെന്റർ കൺവെൻഷൻ ഒക്ടോ. 20 മുതൽ

ഷിമോഗ (കർണാടക): ഐപിസി ഷിമോഗ സെന്റർ വാർഷിക കൺവെൻഷൻ ഐപിസി ഭദ്രാവതി പേപ്പർടൗൺ സഭാ ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 20 മുതൽ 22 വരെ നടക്കും . ഐപി സി ഷിമോഗ സെന്റർ പ്രസിഡണ്ട് പാസ്റ്റർ പി.പി. ജോസഫ് ഉദ്ഘാടനം നിർവഹിക്കും . പാസ്റ്റർമാരായ കെ.എസ്. ജോസഫ്, കെ. സ്റ്റീവൻ സുരേഷ്,  സജി ചക്കുംചിറ എന്നിവർ പ്രസംഗിക്കും. ഷിമോഗ സെന്റർ ക്വയർ സംഗീത ശുശ്രൂഷക്കു നേതൃത്വം വഹിക്കും .

20ന് രാവിലെ 10 മുതൽ ഉപവാസ പ്രാർത്ഥന ഉച്ചക്ക് 2:30 ന് സഹോദരി സമാജം സമ്മേളനവും 21ന് രാവിലെ 10ന് ബൈബിൾ ക്ലാസ്സ് ഉച്ചയ്ക്ക് 2:30 ന് സൺഡേസ്കൂൾ പിവൈപിഎ വാർഷിക സമ്മേളനവും നടത്തപ്പെടും. 
ദിവസവും വൈകിട്ട് 6 ന്   സംഗീത ശുശ്രൂഷയും  വചന പ്രഘോഷണവും നടക്കും.

സമാപന ദിവസമായ 22 ഞായർ രാവിലെ 10 ന്  ഷിമോഗ സെന്ററിൻ്റെ  കീഴിലുള്ള 10 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്‌ത ആരാധനയോടും  തിരുവത്താഴ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ ജോസ് ജോർജ് (കൺവെൻഷൻ കൺവീനർ ) മാർക്ക്‌ (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്യം നൽകും.

Advertisement