സഹജീവികളുടെ കണ്ണീരൊപ്പുന്നത് മഹത്തരം: പാസ്റ്റർ സാം ജോർജ് പത്തനാപുരം 

സഹജീവികളുടെ കണ്ണീരൊപ്പുന്നത് മഹത്തരം: പാസ്റ്റർ സാം ജോർജ് പത്തനാപുരം 

പത്തനാപുരം: സഹജീവികളുടെ കണ്ണീരൊപ്പുന്നത് മഹത്തരമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ സഭയുടെ ദൗത്യമാണെന്നും ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പറഞ്ഞു. പത്തനാപുരത്ത് ഐപിസി പത്തനാപുരം സെൻ്ററിൻ്റെ മാസയോഗത്തോടനുബന്ധിച്ച് നടന്ന ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിന്റെ  പ്രത്യേക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിന്റെ വൺ റുപ്പീ ചലഞ്ച് പദ്ധതി ഏറെ ശ്രദ്ധേയമാണെന്നും അനേകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സി.ഐ തോമസ് അദ്ധ്യക്ഷനായിരുന്നു.

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം എന്നിവർ പദ്ധതി വിശദ്ധീകരണം നടത്തി. സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ്, അഡ്വ. ജോൺസൻ സാമുവേൽ, എന്നിവർ പ്രസംഗിച്ചു. സെന്ററിൽ സമാഹരിച്ച വൺ റുപ്പീ ചലഞ്ച തുക സെന്റർ ട്രഷറർ ജോജി കൃപ ബോർഡിന് കൈമാറി.

Advertisement 

Advertisement