വൺ റുപ്പീ ചലഞ്ച് ഏറ്റെടുത്ത് കോന്നിയും 

വൺ റുപ്പീ ചലഞ്ച് ഏറ്റെടുത്ത് കോന്നിയും 
പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ  വൺ റുപ്പി ചലഞ്ച്‌' ബോക്സ് സന്ദീപ് വിളമ്പുകണ്ടത്തിൽ നിന്നും ഏറ്റു വാങ്ങുന്നു. ജോസ് ജോൺ കായംകുളം, സജി മത്തായി കാതേട്ട്, പാസ്റ്റർമാരായ പി.എം സാമുവേൽ, സുജേഷ് പി. സാം, ജോൺ വി.എം എന്നിവർ സമീപം

വൺ റുപ്പീ ചലഞ്ച് ഏറ്റെടുത്ത് കോന്നിയും 

കോട്ടയം: കോട്ടയം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാസ്റ്റർമാരുടെയും, വിശ്വാസികളുടെയും ഉന്നമനത്തിനായി  ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന 'വൺ റുപ്പി ചലഞ്ച്‌' ബോക്സ് വിതരണം ഐപിസി കോന്നി സെന്ററിൽ നടന്നു. ഐപിസി കോന്നി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ  വൺ റുപ്പി ചലഞ്ച്‌' ബോക്സ് പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടത്തിൽ നിന്നും എറ്റു വാങ്ങി. സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം പദ്ധതി വിശദീകരണം നടത്തി. ബോർഡിന്റെ നേതൃത്വത്തിൽ ശുശ്രൂഷകന്മാർക്ക് സൗജന്യമായി നൽകിവരുന്ന ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പാസ്റ്റർ എബ്രഹാം ഉമ്മനാണ് കേരളത്തിലെ പാസറ്റർമാർക്ക് നൽകിവരുന്ന ഇൻഷുറൻസ്  പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും നൽകിയത്. സെന്റർ സെക്രെട്ടറി സുജേഷ് പി. സാം, ട്രഷറർ പാസ്റ്റർ ജോൺ വി.എം എന്നിവർ സംസാരിച്ചു. 

പോളിസി വിതരണം പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ നടത്തുന്നു 

അർഹരായ ശുശ്രൂഷകന്മാരുടെയും, വിശ്വാസികളുടെയും മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ്  വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്.

നിലവിൽ തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ്, വയനാട്, റാന്നി, ആലപ്പുഴ, തിരുവല്ല എന്നീ സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കുകയും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. മറ്റു സ്ഥലങ്ങളിലും ഉടനെ പദ്ധതി നടപ്പിലാക്കുമെന്നും വെൽഫെയർ ബോർഡ് ഭാരവാഹികൾ അറിയിച്ചു.

വൺ റുപ്പീ ചലഞ്ച് ഏറ്റെടുത്ത് ആലപ്പുഴയും 

പാസ്റ്റർ എബ്രഹാം ജോർജ്  വൺ റുപ്പി ചലഞ്ച്‌' ബോക്സ് സജി മത്തായി കാതേട്ടിൽ നിന്നും ഏറ്റു വാങ്ങുന്നു. വെസ്ലി പി. എബ്രഹാം, സന്ദീപ് വിളമ്പുകണ്ടം, ജോസ് ജോൺ കായംകുളം, പാസ്റ്റർ എം. സ്റ്റീഫൻ, തോമസ് ചാണ്ടി, മനു വർഗീസ്, സൈമൺ തോമസ്, കെ ജോയ്  എന്നിവർ സമീപം

ആലപ്പുഴ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാസ്റ്റർമാരുടെയും, വിശ്വാസികളുടെയും ഉന്നമനത്തിനായി  ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന 'വൺ റുപ്പി ചലഞ്ച്‌' ബോക്സ് വിതരണം ആലപ്പുഴ വെസ്റ്റ് സെന്ററിൽ നടന്നു. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ്  വൺ റുപ്പി ചലഞ്ച്‌' ബോക്സ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ടിൽ നിന്നും ഏറ്റു വാങ്ങി. ബോർഡ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദീകരണവും നടത്തി.

ബോർഡ് വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, പി.വൈ.പി.എ കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം എന്നിവർ സംസാരിച്ചു. ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വെസ്‌ലി പി. എബ്രഹാം, സെന്റർ സെക്രെട്ടറി പാസ്റ്റർ മനു വർഗീസ് എന്നിവർ നേതൃത്വം നൽകി. പാസ്റ്റർമാരായ അസ്സോസിയേറ്റ് ഡി. മിനിസ്റ്റർ എൻ. സ്റ്റീഫൻ, വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി, ജോയിന്റ് സെക്രട്ടറി കെ. ജോയ്, ട്രഷറർ സൈമൺ തോമസ് എന്നിവർ പങ്കെടുത്തു. സെന്ററിലെ മുഴുവൻ സഭകൾക്കും ബോക്സുകൾ വിതരണം ചെയ്തു. 

അർഹരായ ശുശ്രൂഷകന്മാരുടെയും, വിശ്വാസികളുടെയും മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ്  വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്.

വൺ റുപ്പീ ചലഞ്ച് ഏറ്റെടുത്ത് വയനാടും

ജില്ലയിലെ പ്രഥമ വൺ റുപ്പി ചലഞ്ച്‌ ബോക്സ് പാസ്റ്റർ തോമസ് തോമസ് പാസ്റ്റർ ടി.എസ്. ജോസഫിന് നൽകുന്നു. സന്ദീപ് വിളമ്പുകണ്ടം, സജി മത്തായി കാതേട്ട്, പാസ്റ്റർ ടി.വി. ജോയ്, സാം കൊണ്ടാഴി, പാസ്റ്റർ ഷാജി മാങ്കൂട്ടം എന്നിവർ സമീപം

യനാട്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന 'വൺ റുപ്പി ചലഞ്ച്‌' ബോക്സ് വിതരണം വയനാട് ജില്ലയിൽ നടന്നു. വയനാട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വിതരണോദ്‌ഘാടനം സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് നിർവഹിച്ചു. ബോർഡ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദീകരണം സന്ദീപ് വിളമ്പുകണ്ടം നടത്തി. ബോർഡിന്റെ നേതൃത്വത്തിൽ ശുശ്രൂഷകന്മാർക്ക് സൗജന്യമായി നൽകിവരുന്ന ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വിക്ലിഫ് ഇന്ത്യ സി.ഇ.ഓ. സാം കൊണ്ടാഴി മുഖ്യാഥിതിയായിരുന്നു.

സജി മത്തായി കാതേട്ട് ഉദ്‌ഘാടനം നിർവഹിക്കുന്നു 

പാസ്റ്റർമാരായ ടി.വി. ജോയ് (പുൽപള്ളി ഏരിയ പ്രസിഡണ്ട്), ഷാജി മാങ്കൂട്ടം (വൈസ് പ്രസിഡന്റ്, കൽപ്പറ്റ സെന്റർ), സജി കെ (സെക്രട്ടറി, വയനാട് സെന്റർ), ടി.എസ്. ജോസഫ് (സെക്രട്ടറി, കൽപ്പറ്റ സെന്റർ), ബോബു ഡാനിയേൽ, റോബിൻ പി.എസ് (സെക്രട്ടറി, പി.വൈ.പി.എ കൽപ്പറ്റ സെന്റർ), ബിനീഷ് പി.ബേബി (പ്രസിഡന്റ്, പി.വൈ.പി.എ വയനാട് സെന്റർ) എന്നിവർ സംസാരിച്ചു.

ഇൻഷുറൻസ് പോളിസി വിതരണം പാസ്റ്റർ ബിനു സ്കറിയ നിർവഹിക്കുന്നു  

Advertisement