ഐ.പി.സി സോദരി സമാജം: വനിതാ സംഗമവും മലപ്പുറം സോണൽ രൂപീകരണവും ഫെബ്രു.27 ന്

0
345

ഷാജി പി തോമസ് പെരിന്തൽമണ്ണ

മലപ്പുറം: ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും മലപ്പുറം സോണൽ രൂപീകരണവും ഫെബ്രു.27 ന് ഉച്ചകഴിഞ്ഞ് 3 ന് നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടക്കും.
ഐ.പി.സി മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് അദ്ധ്യക്ഷനായിരിക്കും. മലബാർ മേഖലാ ചെയർമാൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം നിർവഹിക്കും.ഐ.പി.സി നിലമ്പൂർ നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു, സോദരി സമാജം സ്റ്റേറ്റ് പ്രസിഡണ്ട് സിസ്റ്റർ ഏലിയാമ്മ തോമസ് എന്നിവർ പ്രസംഗിക്കും. മഞ്ചേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ഉമ്മൻ പുതിയ ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കും. സോദരി സമാജം സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സൂസൻ എം ചെറിയാൻ റിപ്പോർട്ട് അവതരിപ്പിക്കും. സെന്റർ പാസ്റ്റർമാരായ സി.സി. ബാബു, വി.ടി. അന്ത്രയോസ്, എൻ.രാജൻ, ജോയി ഗീവർഗീസ്, സോദരി സമാജം വൈസ് പ്രസിഡന്റുമാരായ മിനി ജോർജ്, റോസമ്മ ജയിംസ് എന്നിവർ ആശംസകൾ നേരും. നിലമ്പൂർ നോർത്ത് ,നിലമ്പൂർ സൗത്ത്, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, കുറ്റിപ്പുറം, പൊന്നാനി, തിരൂർ എന്നീ സെന്റെറുകളിൽ നിന്നും സോദരി സമാജം ഭാരവാഹികളും സഹോദരിമാരും, സെന്റർ സെക്രട്ടറിമാരും പങ്കെടുക്കും. സമ്മേളനത്തിൽ മലപ്പുറം സോണൽ രൂപീകരിക്കും.
കൗൺസിൽ മെമ്പർമാരായ സജി മത്തായി കാതേട്ട്, ജയിംസ് വർക്കി നിലമ്പൂർ എന്നിവർ നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here