സ്മാർട്ട് ബൈബിൾ റീഡിംഗ് ജേതാക്കൾക്ക് അനുമോദനം നല്കി

സ്മാർട്ട് ബൈബിൾ റീഡിംഗ് ജേതാക്കൾക്ക് അനുമോദനം നല്കി

കുമ്പനാട്: ദേശീയ വായനാദിനത്തിൻ്റെ ഭാഗമായി ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമിതി നടത്തിയ സ്മാർട്ട് ബൈബിൾ റീഡിംഗിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജൂലൈ 6 ന് കുമ്പനാട് ഐബിസി ചാപ്പലിൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ. ജോൺ കെ. മാത്യു, പാസ്റ്റർ ഡിലു ജോൺ എന്നിവർ പ്രസംഗിച്ചു. 

 കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ അനുമോദന സന്ദേശങ്ങൾ നൽകുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. പാസ്റ്റർമാരായ ജയിംസ് ഏബ്രഹം, ബിജു മാത്യു ഇടമൺ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ട്രഷറാർ ഫിന്നി പി മാത്യു സ്വാഗതവും ഡ.ഡയറക്ടർ ബന്നി പുള്ളോലിക്കൽ നന്ദിയും പറഞ്ഞു.

ജൂൺ 19 ന് ദേശിയ വായനാദിനത്തോടനുബന്ധിച്ച് നടന്ന ബൈബിൾ പരായണ പരിപാടിയിൽ പങ്കെടുത്ത 500 ൽ അധികം കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 14 കുട്ടികളാണ് സമ്മാനത്തിന് അർഹരായത്. ഡോ. ജോൺ കെ. മാത്യു, പാസ്റ്റർ ബൻസൺ യോഹന്നാൻ , പി. എസ് ചെറിയാൻ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ കണ്ടെത്തിയത്.