ഐ.പി.സി സൺഡേ സ്ക്കൂൾ: മലപ്പുറം സോൺ പ്രവർത്തന ഉദ്ഘാടനവും സംഗീത വിരുന്നും നാളെ ജൂലൈ 14ന്

0
285

നിലമ്പൂർ: ഐ.പി.സി സൺഡേ സ്ക്കൂൾസ് അസോസിയേഷൻ മലപ്പുറം സോണിന്റെ പ്രവർത്തന ഉദ്ഘാടനവും സംഗീത വിരുന്നും നാളെ ജൂലൈ 14ന് ഞായറാഴ്ച എടക്കര ഐ.പി.സി കർമ്മേൽ ഹാളിൽ വൈകിട്ട് 6 മണി മുതൽ നടക്കും. മേഖല പ്രസിഡണ്ട് പാസ്റ്റർ വി.ടി. അന്ത്രയോസ് അദ്ധ്യക്ഷനായിരിക്കും.
സൺഡേ സ്കൂൾ അസ്സോസിയേഷൻ സ്റ്റേറ്റ് ഡയറക്ടർ കുര്യൻ ജോസഫ് കോട്ടയം ഉദ്ഘാടനം നിർവഹിക്കും.
ഐ.പി.സി തൃശൂർ ഈസ്റ്റ്  സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് മുഖ്യ സന്ദേശം നല്കും. മലപ്പുറം ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും സ്റ്റേറ്റ് – ജനറൽ കൗൺസിൽ അംഗങ്ങളും ശുശ്രൂഷകന്മാരും സണ്ടേസ്ക്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രവർത്തകരും പങ്കെടുക്കും.

ഗാനശ്രൂശ്രൂഷക്ക് ജോയൽ പടവത്ത് നേതൃത്വം നൽകും.

സമ്മേളനത്തിൽ മലപ്പുറം ജില്ലയിൽ നിന്നും SSLC, +2 പരീക്ഷകളിൽ full A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
മലപ്പുറം സോണൽ കമ്മറ്റി ഭാരവാഹികളായ
പാസ്റ്റർ കെ.സി സ്കറിയ (വൈസ് പ്രസിഡന്റ്), പാസ്റ്റർ: അജി ജോൺ എം (സെക്രട്ടറി) സിസ്റ്റർ സിഞ്ചു മാത്യു നിലമ്പൂർ മറ്റു ഭാരവാഹികളും നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here