ഐപിസി തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

0
1581

വിൻസി മാമൻ തിരുവനന്തപുരം

തിരുവനന്തപുരം: ഐ. പി. സി. തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾ അസോസിയേഷന് 2019 – 2022 കാലഘട്ടത്തിലേക്ക് പുതിയ ഭരണ സമിതി ചുമതലയേറ്റു. ഫെബ്രുവരി 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഐ. പി. സി. വെള്ളൈകടവ് സഭാഹാളിൽ നടന്ന ജനറൽ ബോഡിയിൽ  പി. ജി. മത്തായി ഇലക്ഷൻ കമ്മീഷണർ ആയിരുന്നു. ജയ്‌സൺ സോളമനെ പ്രസിഡന്റ് ആയും, പാസ്റ്റർ കെ. എസ്. ബൈജു, പാസ്റ്റർ സജി മോൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും  പിന്റോ ജോയി യെ സെക്രട്ടറിയായും  വിൻസെന്റിനെ ജോയിന്റ് സെക്രട്ടറിയായും  ഷിബു വിക്ടറിനെ ട്രഷറർ ആയും എതിരില്ലാതെ തെരഞ്ഞെടുത്തു. എല്ലാ സെന്ററുകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ കമ്മറ്റി രൂപീകരിച്ചു പി. വൈ. പി. എ., സഹോദരി സമാജം എന്നിവയുമായി സഹകരിച്ച് ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും എന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here