ഐപിസി സണ്ടേസ്‌കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് സമ്മർ ക്യാമ്പ്

ഐപിസി സണ്ടേസ്‌കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് സമ്മർ ക്യാമ്പ്

കുമ്പനാട്: ഐപിസി സണ്ടേസ്‌കൂൾസ് അസോസിയേഷൻ സമ്മർ ക്യാമ്പ് 'ടെലി യോസ് 2024' മെയ് 9-11 വരെ കുട്ടിക്കാനം എംബിസി കോളജിൽ നടക്കും. 9ന് രാവി ലെ 10ന് പാസ്റ്റർ ജോസ് തോമസ് ജേക്കബി ന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെ യ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യപ്രഭാഷണവും ഡോ. രാജു തോമസ് ചിന്താവിഷയാവതര ണവും നടത്തും.

സുവി. ആരോൻ വിനോദ് (ബാംഗ്ലൂർ) റവ. റോയി മാത്യു (ബാംഗ്ലൂർ) എന്നിവരാണ് അതിഥി പ്രഭാഷകർ. ഡോ. സാം സ്കറിയ, ഡോ. ഐസക്ക് പോൾ, സുവി. ഷാർലെറ്റ്, ഡോ. സുമ ആൻ എന്നിവർ വിവിധ സെഷനു കളിൽ ക്ലാസുകൾ നയിക്കും. പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ജെയിംസ് കെ. ഈ പ്പൻ, ഷിബിൻ ശാമുവേൽ, വർക്കി ഏബ്രഹാം കാച്ചാണത്ത്, സൂസൻ പണിക്കർ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

മെയ് 11ന് രാവിലെ 11ന് പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. തോമസ് പ്രസംഗിക്കും. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് സമാപനസന്ദേശം നൽകും. 'ക്രിസ്തുവിൽ തികഞ്ഞവരാക്കുക' എന്നതാണ് ക്യാമ്പി ന്റെ ചിന്താവിഷയം. പവർ വിബിഎസ് ടീം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് കിഡ്‌സ് & ടീനേജ് സെഷൻ, കൗൺസലിംഗ്, പേരൻ്റിംഗ്, മോ ട്ടിവേഷൻ ക്ലാസ്, മിഷൻ ചലഞ്ച്, കരിയർ ഗൈഡൻസ് എന്നിവ നടക്കും

Advertisement