ദുരൂപദേശങ്ങൾക്കെതിരെ കൈപുസ്തകം പുറത്തിറക്കി ഐപിസി

ദുരൂപദേശങ്ങൾക്കെതിരെ കൈപുസ്തകം പുറത്തിറക്കി ഐപിസി

തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന ദുരൂപദേശങ്ങളെക്കുറിച്ച് ശുശ്രൂഷകരെയും വിശ്വാസികളേയും ബോധവൽക്കരികുന്നതിൻ്റെ ഭാഗമായി ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ പ്രസിദ്ധികരിച്ച ലഘു പുസ്തകം ഡോഗ്മ പ്രകാശനം ചെയ്തു.

ഓഗ.1 ന് തിരുവനന്തപുരം ജയോൽസവം വർഷിപ്പ് സെൻ്ററിൽ നടന്ന ഐപിസി തിരുവനന്തപുരം ജില്ലാ ശുശ്രൂഷക സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്  മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന് നൽകി പ്രകാശനം ചെയ്തു.

പാസ്റ്റർ ഏബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട് , ജയിംസ് ജോർജ് , പി എം ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

പരിശുദ്ധാത്മാവിൻ്റെ ആളത്വം, കൃപാവരങ്ങൾ, വ്യാജ ഉണർവുകളുടെ പൊള്ളത്തരം, പ്രാധാന ദുരുപദേശങ്ങളായ ലിക്വിഡ് ഫയർ, സ്ലേയിംഗ് ഇൻ ദി സ്പിരിറ്റ് , ഇമ്പാർട്ടേഷൻ , കൃപയുടെ സുവിശേഷം, ലാഭേച്ഛയുടെ സുവിശേഷം, വ്യാജ അപ്പോസ്തോലത്വം തുടങ്ങിയവയെകുറിച്ചുള്ള ലഘുവിവരണം തുടങ്ങിയ വിഷയങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . എല്ലാ ശുശ്രൂഷകൻമാരും പുസ്തകം വായിച്ച് ഉപദേങ്ങളിലെ ശരിയും തെറ്റും വ്യക്തമായി മനസിലാക്കി വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്ന് ഭാരാവാഹികൾ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഫിന്നി പി. മാത്യു ആണ് എഡിറ്റർ.

സ്റ്റേറ്റ് കൗൺസിൽ രൂപീകരിച്ച പാസ്റ്റർമാരായ സാംകുട്ടി ജോൺ ചിറ്റാർ, മാത്യു പി. ഡേവിഡ് ,തോമസ് മാത്യു റാന്നി,  അലക്സ്‌ പാപ്പച്ചൻ, സി. സി. എബ്രഹാം , പി. എ. മാത്യു, എം. എ. തോമസ്, മാത്യു കെ. വർഗീസ്,  സഹോദരന്മാരായ ഫിന്നി പി. മാത്യു, സജി മത്തായി കാതേട്ട് , ഇവാ.ഷിബിൻ ജി. സാമൂവൽ, പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പീറ്റർ മാത്യു കല്ലൂർ, ബെന്നി പുള്ളോലിക്കൽ എന്നിവർ അംഗങ്ങളായ ഉപസമിതിയാണ് പുസ്തകം തയ്യാറാക്കിയത്. 

Advertisement