ഒരിടവേളയ്ക്ക് ശേഷം വീണ്ടും സീയോൺ കാഹളം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സീയോൺ കാഹളം
പ്രകാശനം പാസ്റ്റർ കെ.സി.തോമസ് നിർവഹിക്കുന്നു. പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ അജു അലക്സ്, പാസ്റ്റർ ഏബ്രഹാം ജോർജ്, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജെയിംസ് ജോർജ്, പി.എം.ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ ബിനു കൊന്നപ്പാറ എന്നിവർ സമീപം.

രചനകൾ നല്കാൻ താല്പര്യമുള്ളവർ എല്ലാ മാസവും 15ന് മുമ്പ് ഓഫീസിൽ ലഭിക്കത്തക്ക വിധത്തിൽ അയക്കുക

സീയോൺ കാഹളം പ്രതിനിധികളാകാനും അവസരം   

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റിൻ്റെ ഔദ്യോഗിക മാസികയായ സീയോൺ കാഹളം സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് പ്രകാശനം ചെയ്തു. സഭാ പ്രവർത്തനങ്ങളിലും വളർച്ചയിലും അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പങ്ക് അവഗണിക്കാൻ കഴിയാത്തതാണെന്ന് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു.

പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ ജോജി ഐപ്പ് മാത്യൂസ്, ചീഫ് എഡിറ്റർ പാസ്റ്റർ സുനിൽ വേട്ടമല,  സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ട്രഷറർ പി.എം.ഫിലിപ്പ്, ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ അജു അലക്സ്, പബ്ലിഷർ പാസ്റ്റർ ബിനു കൊന്നപ്പാറ എന്നിവർ പ്രസംഗിച്ചു. സഭാ വാർത്തകളും ഈടുറ്റ ലേഖനങ്ങളും അടങ്ങുന്ന മാസികയുടെ പ്രിൻ്റ് എഡീഷൻ സഭകൾക്ക് അയച്ചു.