നിലമ്പൂരിനെ ചേർത്തണച്ച് ഐ.പി.സി കേരളാ സ്റ്റേറ്റ് ; കരുതലായി ഒപ്പമുണ്ടെന്ന് ഭാരവാഹികൾ

0
1134

നിലമ്പൂർ: പ്രളയം തകർത്ത നിലമ്പൂരിലെ ഹൃദയങ്ങളൊടൊപ്പമുണ്ടെന്ന ഉറച്ച വാഗ്ദാനങ്ങളുമായി ഐ.പി.സി കേരളാ സ്റ്റേറ്റ് മലബാറിലെത്തി. കലി മഴ തകർത്ത വീടുകളും സഭാ ഹോളുകളും കൃഷിയിടങ്ങളും മരണം വിതറിയ കവളപ്പാറയും  സന്ദർശിച്ച ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഹൃദയ നൊമ്പരങ്ങൾക്ക് ആശ്വാസവും നാശനഷ്ടം സംഭവിച്ച സഭ ഹോളുകൾക്ക് സാമ്പത്തിക സഹായവും നല്കി.

വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മലബാറിൽ എറ്റവും അധികം പ്രളയം ബാധിച്ച നിലമ്പൂരിലെത്തിയത്.  പ്രളയത്തിൽ ഏറ്റവും അധികം പ്രയാസം അനുഭവിച്ച ദൈവ ദാസന്മാരും വിശ്വസികളും ഒരുമിച്ച് ചക്കാലക്കുത്ത് ഐ പി.സി ഹാളിൽ  കൂടി.  മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

ഐ.പി.സി കേരളാ സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ദുരിതത്തിൽപ്പെട്ടവരെ ആശ്വസിപ്പിച്ചു . ദുരിതത്തിൽ അകപ്പെട്ട സഭകൾക്ക് സഹായങ്ങൾ നല്കി.

പ്രളയത്തിന്റെ നേർ അനുഭവങ്ങൾ ജനറൽ കൗൺസിൽ അംഗം  ജയിംസ് വർക്കി വിവരിച്ചു. കൗൺസിൽ അംഗം  സജി മത്തായി കാതേട്ട്  സ്വാഗതം പറഞ്ഞു.  കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ, സിനോജ് ജോർജ്,  റജി കൊന്നനിൽക്കുന്നതിൽ, വിജു മണക്കാല, ഇവാഞ്ചലിസം ബോർഡ് കോർഡിനേറ്റർ പാസ്റ്റർ രതീഷ് ഏലപ്പാറ എന്നിവർ കേരളാ സ്റ്റേറ്റ് ടീമിൽ പങ്കു ചേർന്നു.  ഇത്തവണത്തെ പ്രളയ ദുരന്തത്തിൽ 39 വീടുകളും 63  പേരുടെ ജീവൻ പൊലിഞ്ഞ കവളപ്പാറയിലെ ഭൂധാനം ഉരുൾ പൊട്ടൽ സ്ഥലം സന്ദർശിച്ചു. 

സകല സാമഗ്രികളും വെള്ളത്തിൻറെ കെടുതി മൂലം നശിച്ച നിലമ്പൂർ ടൗൺ ഐപിസി. സഭയിലും സംഘംം സന്ദർശിച്ചു.    മേഖല ഭാരവാഹികളായ പാസ്റ്റർ കെ.സി.സ്കറിയ, പ്രയർ കൺവീനർ പാസ്റ്റർ വി.ടി. അന്ത്രയോസ്,  കോർഡിനേറ്റർ കെ.ജി അനിൽ, പാസ്റ്റർ ഷാജി പി തോമസ്, പാസ്റ്റർ എൻ.എം ഷാജു എന്നിവർ നേതൃത്വം നല്കി.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here