ഐ.പി.സി സണ്ടേസ്കൂൾ വാർഷിക പരീക്ഷയ്ക്ക് തുടക്കമായി

0
1078
ഐ.പി.സി കാലിക്കറ്റ് യൂണിവേഴ്സിറ്റി (തേഞ്ഞിപ്പലം) സഭയിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ
.പി.സി മാരാമൺസഭയിലെ ദൃശ്യം

കുമ്പനാട്: ഐ.പി.സി സണ്ടേസ്കൂൾസ് അസോസിയേഷന്റെ വാർഷിക പരീക്ഷ നവം.10 ഇന്ന്  കേരളത്തിലെയും  ചെന്നൈയിലെ തെരെഞ്ഞെടുത്ത സഭകളിലും രാവിലെ 8 മണി മുതൽതുടക്കമായി.

ഐ.പി.സി മേപ്രാൽ ഹെബ്രോൻ സഭയിൽ നിന്നും

120 സെന്ററുകളിലായി ഏകദേശം 22,000 ത്തോളം കുട്ടികൾ പരീക്ഷയെഴുതുന്നു. അതാതു പരീക്ഷാ സെന്ററുകളിലേയ്ക്കുള്ള പരീക്ഷ ചോദ്യകടലാസുകളുടെ വിതരണം പൂർത്തിയായി.  മൂന്നാം ക്ലാസു മുതൽ 12 ക്ലാസുവരെയുള്ള കുട്ടികൾക്കാണ് എഴുത്തു പരിഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും ക്ലാസിലേക്ക് ചോദ്യ (Oral) പരീക്ഷയായിരിക്കും. ഇപ്രാവശ്യം നഴ്സറി 1, 2 ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ ഇല്ലെങ്കിലും അതാതു സഭയിലെ അദ്ധ്യാപകർ അവർക്കു വിവിധ ഗെയ്മിലൂടെയും മറ്റും ഒരുക്കേണ്ടതാണ്.

പരീഷ നടത്തിപ്പിലേയ്ക്കായി  അതാത് സെന്റർതല കമ്മിറ്റികൾ ഇൻവിജിലേറ്റർമാരെ നിയമിച്ചിട്ടുണ്ട്. ഏകദേശം 5000 ത്തോളം അദ്ധ്യാപകർ പരീക്ഷാ നടത്തിപ്പിലേയ്ക്കായി പ്രവർത്തിക്കുന്നു.

ഇപ്രാവശ്യം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മുൻകൂട്ടി ആവശ്യപ്പെട്ട ചില സഭകൾക്ക് തമിഴിലും ചോദ്യപേപ്പറുകൾ എത്തിച്ചിട്ടുണ്ട്.
സെൻറർ തല വാല്യുവേഷൻ നവം.11 മുതൽ അതാതു സെന്റർ തല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും. ഓരോ ക്ലാസിലും 60 ശതമാനത്തിനും മുകളിൽ സെന്റർതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് കേന്ദ്രതല മെരിറ്റ് പരീക്ഷ ഡിസം.24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  മെരിറ്റ് പരീക്ഷയിൽ ഓരോ ക്ലാസിലും  ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കാണ് കുമ്പനാട് കൺവൻഷനിൽ സമ്മാനം നല്കി ആദരിക്കുന്നത്.

കുറ്റകുറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിനായി സംസ്ഥാന തലത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്

കേന്ദ്രതലകമ്മിറ്റി ഭാരവാഹികളായ കുര്യൻ ജോസഫ് (ഡയറക്ടർ), പാസ്റ്റർ ജോസ് തോമസ് ജേക്കബ് (ജന. സെക്രട്ടറി), അജി കല്ലുങ്കൽ (ട്രഷറാർ), പാസ്റ്റർ സാം വർഗീസ് (ഡപ്യൂട്ടി ഡയറക്ടർ ) പാസ്റ്റർ സി.ടി.ജോൺ (അസോസിയേറ്റ് സെക്രട്ടറി) എന്നിവർ ഗുഡ്ന്യൂസിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 9447 458 727

LEAVE A REPLY

Please enter your comment!
Please enter your name here