മാവേലിക്കര: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപക ഏകദിന സെമിനാർ
ജൂലൈ 7 ന് മാവേലിക്കര ഐപിസി എബനേസർ ഹാളിൽ നടന്നു. “വേതനമില്ലാത്ത വേദ അദ്ധ്യാപനം” എന്ന പേരിൽ നടന്ന സെമിനാറിൽ സൺഡേ സ്കൂൾ അധ്യാപകരും ഹെഡ്മാസ്റ്റേഴ്സും സഭാ ശുശ്രൂഷകരുമായ നൂറോളം പേർ പങ്കെടുത്തു. ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ സിനോജ് ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺ കെ. മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ എ.റ്റി.ജോൺസൺ, മനീഷ് കുമാർ, തോമസ് ഉമ്മൻ, ജോൺ മാമൻ, ആമോസ് തോമസ് അലക്സാണ്ടർ മാത്യു, ജിബി തോമസ്, ജോസ് ജോർജ്ജ്, ബിജു പി.എം. എന്നിവർ നേതൃത്വം നൽകി.