പാസ്ററർ മാത്യു തോമസ് ഐ.പി.സി തൃശൂര്‍ ഈസ്ററ് സെന്ററിന്റെ പുതിയ സെന്റർ പാസ്റ്റർ

0
2562

തൃശൂർ: ഐ.പി.സി തൃശൂര്‍ ഈസ്ററ് സെന്‍ററിന്റെ പുതിയ സെൻറർ ശുശ്രൂഷകനായി പാസ്ററർ മാത്യു തോമസ് ജൂലൈൈ 12ന് ചാർജെെടുക്കും. സ്റേറററ് സെക്രട്ടറി പാസ്ററർ ഷിബു നെടുവേലിൽ പങ്കെടുക്കുന്ന മീറ്റിംഗിൽ സെന്ററിലെ മറ്റു ശുശ്രൂഷകന്മാരും ജില്ലയിലെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.   

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ മലബാറിലെ സ്തുത്യർഹമായ ശുശ്രൂഷകൾക്കു ശേഷമാണ് പാസ്റ്റർ മാത്യു തോമസ് തൃശൂരിലെത്തുന്നത്.

പാസ്ററർ മാത്യു തോമസ് പാലക്കാട് ജില്ലയിലെ കോരഞ്ചിറയിൽ ചുണ്ടനാക്കുടി തോമസ് ഏലീയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമനായി ജനിച്ചു 15 — വയസ്സില്‍ കർത്താവിനായ് ജീവിതം സമർപ്പിച്ചു. തുടർന്ന് സുവിശേഷ വേലയ്ക്കായി ദൈവം തന്നെ വിളിക്കുകയും സമർപ്പിക്കുകയും ചെയ്തു. അടുത്ത മാസത്തില്‍ ആത്മസ്നാനം പ്രാപിക്കയും പിന്നീട് സ്നാനപ്പെടുകയും ചെയ്തു.

കോട്ടയം വടവാതൂർ ശാലേം ബൈബിള്‍ സ്ക്കൂളിലെ ദൈവവചന പഠനാനന്തരം കോട്ടയം ജില്ലയിലെ കീഴൂർ,തലയോലപറമ്പ്,നീർപ്പാറ,എന്നിവിടങ്ങളിൽ ശുശ്രൂഷിച്ചു.
1980 തൃശൂര്‍ ചാലാംപാടം ഒളമനക്കുഴി പൌലോസ് മറിയാമ്മ ദമ്പതികളുടെ മൂത്തമകൾ മോളിയെ വിവാഹം കഴിച്ചു
തുടർന്ന് എറണാകുളം ജില്ലയിലെ തിരുവാങ്കുളം തൃപ്പൂണിത്തുറ മണീട്,    സഭ സ്ഥാപിക്കാന്‍ ദൈവം തന്നെ ഉപയോഗിച്ചു.

1991 തേഞ്ഞിപ്പലം കാലിക്കട്ട് യൂണിവേഴ്സിററി സഭയുടെ ശുശ്രൂഷകനായിട്ടാണ് മലബാറിലേക്കെത്തുന്നത് . അതോടൊപ്പം യൂണിവേഴ്സിറ്റി സഭയുടെ ഔട്ട് സ്റ്റേഷനായി അവിടെത്തെ വിശ്വാസികളുടെ സഹായത്തോടെ മുസ്ലിങ്ങള്‍ തിങ്ങിപാർക്കുന്ന കോട്ടക്കലിൽ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കോട്ടയ്ക്കലിൽ വളരെ പ്രശ്നങ്ങള്‍ നേരിട്ടുവെങ്കിലും സഭാ സ്ഥാപനം സാദ്ധ്യമായി. എടക്കര ഐ പി സി സഭയുടെ ശുശ്രൂഷകനായാണ് നിലമ്പൂരിലെത്തുന്നത്. ഒരു വർഷത്തിനുളളിൽ നിലമ്പൂർ നോർത്ത് സെന്‍റർ ശുശ്രൂഷകനായി ചുമതലയേററു. കഴിഞ്ഞ 21വർഷം ഈ സെന്‍ററിന്റെ ആത്മീയ ഭൌതീക പുരോഗതിയ്ക്കായി അഹോരാത്രം അധ്വാനിച്ചു. 12 സഭകളൊടെ ആരംഭിച്ച പ്രവര്‍ത്തനം 20 സ്ഥലങ്ങളിലേക്ക് എത്തിയ്ക്കുവാൻ സാധിച്ചു .സുവിശേഷത്തിന്റെ വ്യാപനത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ജീവകാരുണപ്രവർത്തനങ്ങളിലുടെ അനേകർക്ക് ആശ്വാസമാകാനും  കഴിഞ്ഞു.
ബൈബിള്‍ സൊസൈററി മലപ്പുറം – വൈസ് പ്രസിഡന്‍റ്, മലപ്പുറം ജില്ലാ പെന്തക്കൊസ്തു ഫെല്ലൊഷിപ്പ് പ്രസിഡന്‍ റ്,HMI മലപ്പുറം ജില്ലാ കോർഡിനേററർ, ICPF മലപ്പുറം ജില്ലാ പ്രസിഡന്‍റ്,ഐ പി സി മലബാർ മേഖല സെക്രട്ടറി, ഐ പി സി സ്റേറററ് കൌൺസിൽ അംഗം, വിവിധ ബൈബിള്‍ കോളേജുകളിൽ അധ്യാപകന്‍ എന്നിങ്ങനെ ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

എക മകൻ സാം മാത്യു രാജസ്ഥാനിലെ ജയ്പൂരിൽ ക്ലിനിക്കല്‍ സൈക്കൊളജിയിൽ എം ഫിൽ ചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here