വൺ റുപീ ചലഞ്ച്: ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിൽ ആരംഭിച്ചു

വൺ റുപീ ചലഞ്ച്: ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിൽ ആരംഭിച്ചു
വൺ റുപീ ചലഞ്ച്: ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിൽ ആരംഭിച്ചു

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം സൗത്ത് സെന്റർ ഏകദിന സെമിനാർ ഏപ്രിൽ 08ന് അരുവിക്കുഴി സീയോൻ ഐപിസി സഭാഹാളിൽ നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് ഉത്ഘാടനം നിർവ്വഹിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ജയ്സൺ സോളമൻ കേരളാ സ്റ്റേറ്റ് വെൽഫെയർ ബോർഡ് ശുശ്രൂഷകന്മാരായ ദൈവദാസന്മാർക്ക് വേണ്ടി നടപ്പിൽ വരുത്തുന്ന ന്യൂതന സംരംഭമായ വൺ രൂപീസ് ചലഞ്ചിനെ കുറിച്ചുള്ള വിവരണങ്ങൾ നൽകുകയും സെന്റർ മിനിസ്റ്റർ സെന്റർ സെക്രട്ടറിക്ക് ആദ്യ ബോക്‌സ് നൽകി ഐ പി സി തിരു. സൗത്ത് സെന്റർ ഐ പി സി കേരളാ സ്റ്റേറ്റ് വെൽഫെയർ ബോർഡിന്റെ പദ്ധതികളിൽ പങ്കാളികൾ ആയി.

പാസ്റ്റർ അനിൽ കൊടിത്തോട്ടം യുവതി യുവാക്കളെ വഴിതെറ്റിക്കുന്ന സ്വഭാവങ്ങളെ തിരിച്ചറിയുന്നതിന് വേണ്ട ആഹ്വാനങ്ങൾ നൽകി സെമിനാറിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് തോമസ്, ജോയിന്റ് സെക്രട്ടറി സുന്ദരേശൻ, ട്രഷറർ എൻ സൈലസ് എന്നിവർ നേതൃത്വം നൽകി.

വാർത്ത ബിന്ദു ക്ലെമന്റ് കാട്ടാക്കട