ഐപിസി തിരുവനന്തപുരം മേഖലാ സംയുക്ത സമ്മേളനവും ആംബുലൻസ് സമർപ്പണ ശുശ്രൂഷയും ജൂലൈ 21 ന്

0
615

ജയ്സൺ സോളമൻ തിരുവനന്തപുരം

തിരുവനന്തപുരം : ഐ. പി. സി. തിരുവനന്തപുരം മേഖലാ സംയുക്ത സമ്മേളനം ജൂലൈ 21 ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ പേരൂർക്കട ഐ. പി. സി. ഫെയ്ത്ത് സെന്ററിൽ  നടക്കും. പാസ്റ്റർ കെ. സി. തോമസ് ഉത്ഘാടനം നിർവഹിക്കുകയും റവ. ഡോ. കെ. സി. ജോൺ, സജി പോൾ, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ എന്നിവർ മുഖ്യ സന്ദേശം നൽകുകയും ചെയ്യും. ഐ. പി. സി. കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരുവനന്തപുരം മേഖലയിൽ നിന്നും കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെയും ഈ യോഗത്തിൽ ആദരിക്കും..  മേഖലയിലെ തെരെഞ്ഞെടുത്ത  100 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായ വിതരണവും 50 സഭകൾക്ക് സീലിംഗ് ഫാൻ വിതരണവും നടക്കും. മേഖലയ്ക്ക് ലഭ്യമായ ആംബുലൻസ് സമർപ്പണ ശുശ്രൂഷയും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ A+ വാങ്ങിയ കുട്ടികളെ ആദരിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here