ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവം.23 ഇന്നു മുതൽ

0
1448

 

പാസ്റ്റർ കെ.എം ജോസഫ് പെരുമ്പാവൂർ, ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് , പാസ്റ്റർ സാബു വർഗ്ഗീസ് (ഹൂസ്റ്റൺ)

ജെയ്മോൻ ചീരൻ 

ദുബായ്: ഐപിസി UAE റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകീട്ട് 7:30 മുതൽ 9:30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ സാബു വർഗ്ഗീസ് ഹ്രൂസ്റ്റൺ), ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് , പാസ്റ്റർ കെ.എം ജോസഫ് പെരുമ്പാവൂർ എന്നിവർ പ്രസംഗിക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം, ഉൽഘാടനം ചെയ്യും. റീജിയൻ ഭാരവാഹികളായ പാസ്റ്റർ കെ.വൈ. തോമസ് , പാസ്റ്റർ അലക്സ് അബ്രഹാം , പാസ്റ്റർ ഷൈനോജ് നൈനാൻ,  വർഗ്ഗീസ് ജേക്കബ്, രാജു ജോൺ, ഡെനീസ് തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ ഐപിസി. ഇമ്മാനുവേൽ ദുബായ്, ഐപിസി അജ്മാൻ. ഐപിസി ഫിലദൽഫിയ ദുബായ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ വർഷവും നടക്കുന്നത് പോലെ ഈ വർഷവും ഡിസംബർ 2 ന് രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു.

ഗുഡ്‌ന്യൂസ് പുതിയ ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകAdvertisement 

LEAVE A REPLY

Please enter your comment!
Please enter your name here