ഐപിസി UAE റീജിയൻ പാസ്റ്റർ വിൽസൻ ജോസഫിനെ ആദരിച്ചു

0
953
പാസ്റ്റർ വിൽസൻ ജോസഫ് മറുപടി പ്രസംഗം നടത്തുന്നു

ഷാർജ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ജനറൽ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ വിൽസൻ ജോസഫിനെ ഐ.പി.സി യുഎഇ റീജിയൻ ആദരിച്ചു. നവം. 23 ന് ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന പാസ്റ്റർമാരുടെയും കൗൺസിലംഗ ങ്ങളുടെയും കുടുംബ സംഗമത്തിൽ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കുകയും മെമൊന്റോ നല്കുകയും ചെയ്തു. വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.വൈ.തോമസ്, ട്രഷറാർ വർഗീസ് ജേക്കബ്, ജനറൽ കൗൺസിലംഗം
വി.എം വർഗീസ് എന്നിവർ ആശംസകൾ നേർന്നു.
പാസ്റ്റർ വിൽസൻ ജോസഫ് മറുപടി പ്രസംഗം നടത്തി.
പാസ്റ്റർ ടി.ഡി. ബാബു, ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു, ഐ പി സി ജനറൽ ട്രഷറാർ സണ്ണി മുളമൂട്ടിൽ, ഐ.പി.സി ഗ്ലോബൽ മീഡിയ ഭാരവാഹികളായ ഷിബു മുള്ളംകാട്ടിൽ, ടോണി ഡി ചെവൂക്കാരൻ, സജി മത്തായി കാതേട്ട് എന്നിവർ സന്നിഹിതരായിരുന്നു. പാസ്റ്റർ ഷൈനോജ് നൈനാൻ, ഡെന്നീസ് തോമസ്, വർഗീസ് ജേക്കബ്, രാജു ജോൺ തുടങ്ങിയവർ നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here