ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രു. 19 മുതൽ

കൺവെൻഷൻ ഗുഡ്‌ന്യൂസിൽ തത്സമയം വീക്ഷിക്കാം
ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രു. 19 മുതൽ 23 ഞായർ വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ യോഗങ്ങൾ നടക്കും. പാസ്റ്റർ കെ. വി വർക്കി(ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ. ജെ തോമസ്(കുമളി), പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ (കൊട്ടാരക്കര), പാസ്റ്റർ ക്രിസ്പിൻ (ക്രിസ്പിൻ അച്ചൻ)എറണാകുളം, പാസ്റ്റർ പി. സി ചെറിയാൻ (റാന്നി), പാസ്റ്റർ വിത്സൻ ജോസഫ് (ഷാർജ), ജെസ്റ്റിൻ നെടുവേലിൽ, സിസ്റ്റർ ശ്രീലേഖ (മാവേലിക്കര ) എന്നിവർ പ്രസംഗിക്കും. യാക്കൂബ് (വൈ. ജെ മ്യുസിക്ക്) & ടീം, കോട്ടയം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10 മുതൽ 1 വരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികയോഗവും ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ബൈബിൾ ക്ലാസും, സ്നാനശുശ്രുഷയും, ഉച്ചക്കഴിഞ്ഞ് 2 മുതൽ 5 വരെ പിവൈപിഎ സൺണ്ടേസ്കൂൾ വാർഷികയോഗവും നടക്കും. ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൺവൻഷൻ സമാപിക്കും.
Advertisement