പവർ വിബിഎസ് ലീഡേഴസ് ട്രെയ്നിംഗ് ഫെബ്രു. 27 ന് നിലമ്പൂരിൽ

പവർ വിബിഎസ് ലീഡേഴസ് ട്രെയ്നിംഗ് ഫെബ്രു. 27 ന് നിലമ്പൂരിൽ

നിലമ്പൂർ : ഐപിസി സൺഡേസ്ക്കൂൾസ് അസോസിയേഷൻ മലപ്പുറം മേഖല പവർ വിബിഎസ് ലീഡേഴസ് ട്രെയ്നിംഗ് ഫെബ്രു. 27 ന് നിലമ്പൂർ ഐപിസി ചക്കാലകുത്ത് സഭയിൽ നടക്കും.

ഐപിസി മലബാർ മേഖല സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, ഫിന്നി പി. മാത്യു, പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ, പാസ്റ്റർ ബിജു മാത്യു , പാസ്റ്റർ റ്റിജു ജോസ്, ജെമൽസൺ പി. ജേക്കബ്, വിൽജി തോമസ് എന്നിവർ  വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.

മേഖലാ ഭാരവാഹികളായ ഇവാ. റ്റി.വി. സജി, എ.പി. ഫിലിപ്പ്, സിഞ്ചു മാത്യു നിലമ്പൂർ, പാസ്റ്റർ റ്റി. സന്തോഷ്, അനീഷ് മാത്യു എന്നിവർ നേതൃത്വം നല്കും.