ഐപിസി വെമ്പായം സെന്റർ കൺവൻഷൻ സെപ്റ്റംബർ 26 - 29 വരെ

ഐപിസി വെമ്പായം സെന്റർ കൺവൻഷൻ സെപ്റ്റംബർ 26 - 29 വരെ

തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ കൺവൻഷൻ സെപ്റ്റംബർ 26 - 29 വരെ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. 26 ന് വൈകിട്ട് 6 ന് സെന്റർ മിനിസ്റ്ററും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്യും.  ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യസന്ദേശം നൽകും.

 തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ  പി.സി. ചെറിയാൻ, പാസ്റ്റർ റജി ശാസ്താംകോട്ട , പാസ്റ്റർ സാമുവൽ എം തോമസ് (വെള്ളറട സെന്റർ മിനിസ്റ്റർ) എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ സജി കാനം സന്ദേശം നൽകും. 28 ന് സണ്ടേസ്കൂൾ , പിവൈപിഎ,സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ് വാർഷികം നടക്കും.

29 ന് രാവിലെ 9ന് ആരംഭിക്കുന്ന സംയുക്ത ആരാധയിൽ ഐപിസി. കുവൈറ്റ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ബെൻസൺ തോമസ് മുഖ്യസന്ദേശം നൽകും.

പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ നിജീഷ് സത്യ, പ്രവീൺ യേശുദാസ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.

Advertisement

Advertisement