ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം നവം.19 ന്

ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം നവം.19 ന്

വാർത്ത :-ജിജോ പാലക്കാട് 

പാലക്കാട്‌ :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരിസമാജത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം നവംബർ 19 ന് ചൊവ്വാഴ്ച കമ്പിളിച്ചുങ്കം ഐപിസി ശാലോം ഹാളിൽ നടക്കും. സിസ്റ്റർ ബെൻസി ജോൺസൺ മുഖ്യസന്ദേശം നല്കും. സോദരി സമാജം സ്റ്റേറ്റ് ഭാരവാഹികൾ സംബന്ധിക്കും.   

സോണൽ ഭാരവാഹികളായ മോൻസി മത്തായി (പ്രസിഡൻ്റ്), ഡെയ്സി ബിനു ജോൺ(സെക്രട്ടറി), എലിസബത്ത് ബിജു (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സോണൽ കമ്മിറ്റി വിവിധ  പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.