ഐ.പി.സി. കോന്നി സെന്റർ 19-ാമത് കൺവൻഷൻ ഫെബ്രു. 2 മുതൽ

കോന്നി: ഐ.പി.സി. കോന്നി സെന്റർ 19-ാമത് കൺവൻഷൻ ഫെബ്രു. 2 മുതൽ വ്യാഴം മുതൽ 5 ഞായർ വരെ കോന്നി ബസ്സ്റ്റാന്റിനു സമീപമുള്ള പി.സി ഗ്രൗണ്ടിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും.
പാസ്റ്റർ എബ്രഹാം ഈശ്ശോ (ഐ.പി.സി കോന്നി സെന്റെർ സ്പോൺസർ ഡയറക്ടർ) ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ടി.പി ദാനിയേൽ , പാസ്റ്റർ സാംകുട്ടി ജോൺ (ഐ.പി.സി കോന്നി സെന്റെർ മിനിസ്റ്റർ), പാസ്റ്റർ വി.പി. ഫിലിപ്പ്, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി , പാസ്റ്റർ ബേബി ജോൺസൺ, പാസ്റ്റർ സി.സി ഏബ്രഹാം, പാസ്റ്റർ രാജു ആനിക്കാട് (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ.സെക്രട്ടറി), ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത് തുടങ്ങിയവർ പ്രസംഗിക്കും. ഞായറാഴ്ച കർത്തൃമേശയോടു കൂടി സംയുക്ത ആരാധനയും ഉണ്ടായിരിക്കും. ജറുസലേം വോയ്സ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.