പ്രാർത്ഥനാ ധ്വനി യുകെ ആന്റ് അയർലന്റ് ചാപ്റ്ററിന് തുടക്കമായി

0
573

 പ്രാർത്ഥനയാൽ അനേകരെ കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രാർത്ഥനാ ധ്വനിയുടെ ചാപ്റ്റർ ഉദ്ഘാടനം ജൂൺ 30ന് നടക്കും.

എബ്രഹാം ജോസഫ് ( ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് )  ഉദ്ഘാടനം നിർവ്വഹിക്കും. ,റവ . ഡോ . ജോ കുര്യൻ ( ചർച്ച് ഓഫ് ഗോഡ് യുകെ ആന്റ് അയർലന്റ് ഓവർസീയർ ) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും. പ്രാർത്ഥനാ ധ്വനി യുകെ ആന്റ് അയർലന്റ് സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ് .

വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 7500 ൽ അധികം പേർ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമായി അനേക വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു വരുന്നു .

 പ്രാർത്ഥനാ ധ്വനി യുകെ ആന്റ് അയർലന്റ് ചാപ്റ്റർ ചെയർമാനായി പാസ്റ്റർ വിൽസൺ മാത്യു,  കോ – ഓർഡിനേറ്ററായി മാത്യു ഐസക്ക് , പ്രയർ കോ – ഓർഡിനേറ്ററായി തോംസൺ എബ്രഹാം , മിഷൻ കോ ഓർഡിനേറ്ററായി പാസ്റ്റർ സിബി . എസ് . ജോർജ്ജ് , മീഡിയാ കോ – ഓർഡിനേറ്ററായി സാബിൻ കെ ബാബു , സബ് എഡിറ്ററായി റ്റിറ്റോ ജോർജ് കുര്യൻ എന്നിവർ ചുമതലയേറ്റു.

പ്രാർത്ഥനാ ധ്വനി യുകെ ആന്റ് അയർലന്റ് ചാപ്റ്റർ ക്വയർ ടീം അംഗങ്ങളായി ക്രിസ്റ്റോ വിൽസൺ ( ക്വയർ ലീഡർ ) , ജോയൽ ജോൺസൺ , ജോയൽ കുരുവിള , ജോനാഥാൻ വർഗ്ഗീസ് , ജുവാൽ വർഗ്ഗീസ് , കൃപ വിൽസൺ , രെഞ്ചു ചാക്കോ ( ക്വയർ ലീഡർ ) , സാബിൻ കെ . ബാബു , നവീൻ ഷെൻ , നിഫി സാജൻ , ബോവസ് സാജൻ , നിഥി സാജൻ എന്നിവരെയും തിരഞ്ഞെടുത്തു . 

  Meeting ID : 377 114 1354 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 9824947019 , +44 7737926547 

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here