ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം  

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം   
പാസ്റ്റർ ജോമോൻ ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ സജി എം.പി (സെക്രട്ടറി),

വാർത്ത: പാസ്റ്റർ ഷാജി തോമസ് പെരിന്തൽമണ്ണ

ഇരിട്ടി: ഇരിട്ടി മേഖലയിലെ 60ൽ അധികം വിവിധ പെന്തെക്കോസ്തു സംഘടനകളിലെ ശുശ്രൂഷകൻമാരുടെ ഐക്യവേദിയായ ഇരിട്ടി പാസ്റ്റഴ്സ് ഫെലോഷിപ്പിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരിട്ടി ഇമ്മാനുവൽ മിഷൻ ചർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡന്റ് പാസ്റ്റർ കെ.വി മാത്യു അദ്ധക്ഷത വഹിച്ചു. 

പുതിയ ഭാരവാഹികളായി  പാസ്റ്റർ ജോമോൻ ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ ശശി ജോസഫ്, പാസ്റ്റർ എൽദോ കെ തോമസ് (വൈസ് പ്രസിഡണ്ടുമാർ), പാസ്റ്റർ സജി എം.പി (സെക്രട്ടറി), പാസ്റ്റർ മാത്യു ജോൺ (ജോയിൻ സെക്രട്ടറി), പാസ്റ്റർ സാംകുട്ടി കൊഴമല (ട്രഷറർ),  പാസ്റ്റർ ഷാജി ജോർജ്ജോ (ജോ. ട്രഷറർ) രക്ഷാധിക്കാരി പാസ്റ്റർ കെ.വി മാത്യു (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.