ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പിലാക്കണം: പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പിലാക്കണം: പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ

ഇടുക്കി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുന:പരിശോധനയോടുകൂടി നിയമസഭയിൽ ചർച്ച ചെയ്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 140 എം.എൽ.എ മാർക്കും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി  ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് നിവേദനം കൈമാറി.

കട്ടപ്പന പിഡബ്ലിയുഡി റെസ്റ്റു ഹൗസിൽ നടന്ന കൂടികാഴ്ചയിൽ  സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പനയ്ക്കമുറി നിവേദനം കൈമാറി. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ പി.ജോഷ്വാ, സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.കെ ഉല്ലാസ്, സെക്രട്ടറി പാസ്റ്റർ എം. എം ബാബു, വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ സജിത്ത് ദാസ്, ട്രഷറർ പാസ്റ്റർ ഇ കെ ജോയി, കമ്മറ്റിയംഗങ്ങളായ പാസ്റ്റർ ഹാനോക്ക് കെ എച്ച്, പാസ്റ്റർ വെള്ളയ്യൻ, പാസ്റ്റർ പീറ്റർ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടുക്കി ജില്ലാ കളക്ടർ, എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, എ രാജാ, പി ജെ ജോസഫ് എന്നിവർക്കും നിവേദനങ്ങൾ കൈമാറി. വരുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും ബാക്കിയുള്ള എംഎൽഎമാർക്കും ജില്ലാ കളക്ടർമാർക്കും നിവേദനങ്ങൾ കൈമാറും എന്ന് ഭാരവാഹികൾ അറിയിച്ചു.