പാസ്റ്റർ കെ.എം. സാമുവേലിന്റെ സംസ്കാരം ആഗസ്റ്റ് 1നു

0
421

അബുദാബി: അമേരിക്കയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ കെ.എം. ശാമുവേലിന്റെ (94) സംസ്കാരം ആഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ 10 ന് ഹൂസ്റ്റണിൽ  നടക്കും.

ജൂലൈ 25 ന് ഹ്യൂസ്റ്റനിൽ നിര്യാതനായ പാസ്റ്റർ കെ.എം. ശാമുവേൽ യു.എ.ഇ. പെന്തക്കോസ്തു സഭകളുടെ പ്രാരംഭകാല പ്രവർത്തകൻ ആയിരുന്നു.

1965 മേയ് 5 നായിരുന്നു ഐ.പി.സി. അബുദാബി സഭയുടെ പ്രഥമ പ്രാർത്ഥന ഇദ്ദേഹത്തിന്റെ ഭവനത്തിൽ ആരംഭിച്ചത്. 1969ൽ പാസ്റ്റർ പി.എം. ഫിലിപ്പ് ഇദ്ദേഹത്തെ സുവിശേഷകനായും പിന്നീട് 1973ൽ പാസ്റ്റർ ടി.ജി. ഉമ്മൻ പാസ്റ്ററായും ഇദ്ദേഹത്തിനു ഓർഡിനേഷൻ നൽകി.

സഭാ ശുശ്രൂഷകൻ, പി.വൈ.പി.എ. പ്രസിഡണ്ട്, സഭാ സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച പാസ്റ്റർ സാമുവേൽ യു.എ.ഇ. ലെ പെന്തെക്കോസ്ത് സഭകൾക്ക് വളരെ അനുഗ്രഹമായിരുന്നു. 

1986ൽ അമേരിക്കയിൽ മകന്റെ അടുക്കലേക്ക് താമസം മാറി. അടൂർ കുഴിക്കാട്ട് കുടുബാംഗമാണ്.

ഭാര്യ:കുഞ്ഞുകുഞ്ഞമ്മ (പരേത)
മക്കൾ:മാത്യു, കോശി, ആനി
മരുമക്കൾ:റെയ്‌ച്ചൽ,റൂബി,ഡോ. ജോയ് പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here