കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം.25 മുതൽ
മാവേലിക്കര : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ ജനറൽ കൺവൻഷൻ ഡിസംബർ 25 ബുധൻ മുതൽ 29 ഞായർ വരെ കല്ലുമല ഐ. ഇ. എം ഗ്രൗണ്ടിൽ നടക്കും. ദൈവസഭയുടെ പുത്രികാ പ്രസ്ഥാനങ്ങൾ ആയ ചൈൽഡ് ഇവാഞ്ചലിസം ബോർഡ്, പി. വൈ. എം, ഇവാഞ്ചലിസം ബോർഡ്, വിമൻസ് ഫെല്ലോഷിപ് എന്നിവയുടെ സമ്മേളനങ്ങൾ കൺവൻഷനോട് അനുബന്ധിച്ച് നടത്തപ്പെടും.
രാത്രി യോഗങ്ങളിൽ പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ ഷിബിൻ ശാമുവൽ, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും.
ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത സഭായോഗത്തിൽ ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ എം. ഡി. രാജൻ മുഖ്യ സന്ദേശം നൽകും. ദൈവസഭാ സംഗീത വിഭാഗമായ ലൈർ മ്യൂസിക് ഗാനശുശ്രൂഷ നിർവഹിക്കും.