ദുരിതബാധിതർക്ക് ആശ്വാസവുമായി കോഴിക്കോട് കിങ്ങ്സ് റിവൈവൽ ചർച്ച്

0
902

ഇരിട്ടി: ഇരിട്ടി താലൂക്കിലെ കേളൻപീടിക, പായം, മാടത്തിൽ തുടങ്ങിയ പ്രദേശങ്ങളിൽ കാലവർഷക്കെടുതി അനുഭവിച്ച 200 ഓളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ ഇരിട്ടി പാസ്‌റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് അശോകൻ ഉദ്ഘാടനം നിർവഹിച്ചു, പാസ്റ്റർ നോബിൾ പി.തോമസ് ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു, ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ കെ.വി വർഗ്ഗീസ് അദ്ധ്യക്ഷനായി, സെക്രട്ടറി പാസ്റ്റർ അനീഷ് എംഐപ്പ്, ട്രഷറാർ പാസ്റ്റർ സെബാസ്റ്റ്യൻ വി.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here