ഐപിസി സണ്ടേസ്ക്കൂൾ കണ്ണൂർ സോൺ ക്യാമ്പ് സെപ്. 15 മുതൽ
കണ്ണൂർ : ഐപിസി സണ്ടേസ്ക്കൂൾ കണ്ണൂർ സോണൽ മേഖല ക്യാമ്പ് സെപ്. 15 മുതൽ 17 വരെ പരിയാരം ഏമ്പേറ്റ് മൗണ്ട് പാരൻ ബൈബിൾ സെമിനാരിയിൽ നടക്കും. കാസർഗോഡ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. 'മാറുന്ന ലോകവും മാറാത്ത യേശുവും' എന്നതാണ് ചിന്താവിഷയം.
പാസ്റ്റർമാരായ ജോസ് തോമസ് ജേക്കബ്, തോമസ് മാത്യു , തോമസ് മാത്യു ചാരുവേലി , ജിൻസ് സെബാസ്റ്റ്യൻ, സിസ്റ്റർ സിഞ്ചു മാത്യു നിലമ്പൂർ എന്നിവർ ക്ലാസുകൾ നയിക്കും.
ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ,ക്ലാസുകൾ, കൗൺസിലിംഗ്, ടാലൻ്റ് പ്രദർശനം, ഗെയ്മുകൾ എന്നിവ നടക്കും. രാജീവ് & ടീം ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർമാരായ ജോയി ഗീവർഗീസ്, ജയിംസ് വർഗീസ്, കെ.എം. സാംകുട്ടി, പി. ജെ ജോസ് എന്നിവർ പ്രസംഗിക്കും.
സെപ്. 17 ന് അധ്യാപക-രക്ഷകർതൃ സമ്മേളനവും നടക്കും.
വിവരങ്ങൾക്ക്: 9847408047, 9745581145, 8075596951