ദുരന്തമുഖത്ത് സഹായഹസ്തവുമായി റവ.പോൾ തങ്കയ്യയും സംഘവും
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളൂരു: വയനാട് ചൂരൽമല _ മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ കർണാടകയിൽ നിന്ന് അസംബ്ലീസ് ഓഫ് ഗോഡ് സഭയും.
ഒരു ലോറി നിറയെ ഭക്ഷ്യവസ്തുക്കളും അവശ്യ വസ്തുക്കളും ശേഖരിച്ച് 26 പേരടങ്ങുന്ന എഫ്.ജി.എ.ജി സംഘം ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് എത്തി.
വയനാട്ടിൽ എത്തിയ സംഘം പ്രാദേശിക പാസ്റ്റർമാരുമായി കൂടി ആലോചിച്ച് വിവിധ കമ്മ്യൂണികൾക്കും ദുരിതമനുഭവിക്കുന്ന സുവിശേഷകർക്കും വിശ്വാസികൾക്കും അവശ്യസാധനങ്ങൾ കൈമാറി.
ആഗസ്റ്റ് 6 ന് മീനങ്ങാടി എ.ജി സഭാഹാളിൽ നടത്തിയ വയനാട് ജില്ല ഏജി പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർ പോൾ തങ്കയ്യ മുഖ്യ പ്രഭാഷണം നടത്തി.
"സഭാ വളർച്ചയ്ക്ക് പരിശുദ്ധാത്മാവിന്റെ നിയോഗത്തിലുള്ള ശുശ്രൂഷ അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു .
മീനങ്ങാടി എ.ജി.ചർച്ചിൽ ഒത്തുകൂടിയ പ്രാദേശിക പാസ്റ്റർമാർക്ക് സാധനങ്ങൾ കൈമാറി. ആവശ്യമുള്ള എല്ലാവരിലും എത്തിച്ചേരും.
തുടർന്ന് മൂലംകാവിലെ ആദിവാസി കോളനി സന്ദർശിച്ച് അവർക്ക് ആവശ്യമായ വിഭവങ്ങളും സംഘം വിതരണം ചെയ്തു.
ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ ദുരന്തബാധിത പ്രദേശത്തും ,വീടും ഉപജീവന മാർഗങ്ങളും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് ആളുകൾ താമസിക്കുന്ന ക്യാമ്പുകളിലും പാസ്റ്റർ പോൾ തങ്കയ്യയും ടീം അംഗങ്ങളും കടന്ന് ചെന്ന് പ്രാർഥിക്കുകയും സഹായിക്കുകയും ചെയ്തു.
എല്ലാം നഷ്ടപ്പെട്ടവർക്ക് ജീവിതം വീണ്ടെടുക്കാൻ, തകർന്നതെല്ലാം പടുത്തുയർത്താൻ വിശ്വാസ സമൂഹം പ്രാർഥനയോടെ വയനാടിനായി ഒരുമിക്കണമെന്നും പാസ്റ്റർ പോൾ തങ്കയ്യ പറഞ്ഞു.
അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ചെയർമാനും വേൾഡ് എ.ജി. എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ബാംഗ്ലൂർ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനുമായ റവ. പോൾ തങ്കയ്യയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസം വയനാട്ടിലെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്.
Advertisement