എറൈസ് ആൻഡ് ഷൈൻ ഉണർവ് യോഗം സമാപിച്ചു

0
3159
ശിവമൊെഗ്ഗെ എറൈസ് ആൻഡ് ഷൈൻ ഉണർവ് യോഗത്തിൽ റവ. ഡോ. രവി മണി വചന പ്രഭാഷണം നടത്തുന്നു
ശിവമൊെഗ്ഗെ എറൈസ് ആൻഡ് ഷൈൻ ഉണർവ് യോഗത്തിൽ പങ്കെടുത്ത ശിവമൊഗ്ഗ എം പി ബി.വൈ.രാഗവേന്ദ്രയ്ക്ക് വേണ്ടി റവ.രവി മണി പ്രാർഥിക്കുന്നു
ചാക്കോ കെ തോമസ് ബാംഗ്ലൂർ
 
ശിവമൊഗ്ഗ (കർണാടക): അർപ്പണബോധവും ദൈവീക വിശ്വാസമുള്ളവർക്കും മാത്രമെ യഥാർഥ ജീവിത വിജയം കൈവരിക്കാനാവൂ എന്ന് വി ഐ എ ജി സ്ഥാപക പ്രസിഡൻറ് റവ.ഡോ.രവി മണി പറഞ്ഞു. ബെംഗളുരുവിലെ വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയും ശിവമൊഗ്ഗ ജില്ലയിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പും സംയുക്തമായി നടത്തിയ എറൈസ് ആൻഡ് ഷൈൻ (എഴുന്നേറ്റ് പ്രകാശിക്കുക)  ഉണർവ് യോഗത്തിന്റെ സമാപന ദിനത്തിൽ വചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ശിവമൊഗ്ഗെ സി എസ് ഐ സെന്റ് തോമസ് കമ്മൂണിറ്റി ഹാൾ ഗ്രൗണ്ടിൽ നടത്തിയ ഉണർവ് യോഗത്തിൽ മുഖാതിഥികളായി കർണാടക മുൻ മുഖ്യമന്ത്രി ബി എസ്. യെടിയൂരപ്പയുടെ മകനും ശിവമൊഗ്ഗ എം പിയുമായ ബി വൈ .രാഗവേന്ദ്ര , മുൻ എം എൽ എ കെ.ബി പ്രസന്നകുമാർ  , ആർ.പ്രസന്നകുമാർ എം.എൽ.സി എന്നിവരും വിവിധ ക്രൈസ്തവ നേതാക്കളും പങ്കെടുത്തു.വിക്ടറി എ ജി സ്ഥാപക സ്ഥാപക പ്രസിഡൻറും അസംബ്ലീസ് ഓഫ് ഗോഡ് ബെളഗാവി പ്രസ്ബിറ്ററുമായ റവ.ഡോ.രവി മണി വചന പ്രഭാഷണം നടത്തി. ബെളഗാവി ജില്ലയിലെ വിവിധ സഭകളിലെ ശുശ്രൂഷകർ പങ്കെടുത്ത പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് സമ്മേളനം ശനിയാഴ്ച പകൽ നടത്തി.
പാസ്റ്റർമാരായ പി.ടി. യേശുദാസ് , ഗ്ലാഡ്സൺ തോമസ്, റെയ്മണ്ട് എസ്.ആർ, ബ്രദർ.എഡ്വിൻ യു എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here