മഴ പെയ്യാൻ കർണാടകയിൽ വീണ്ടും തവളക്കല്യാണം

0
986
 ചാക്കോ കെ. തോമസ്, ബെംഗളുരു
 
ബെംഗളുരു: കർണാടകയിലെ നാടും നഗരവും വേനൽചൂടിൽ വെന്തുരുകുമ്പോൾ മഴദെവങ്ങൾ കനിയാൻ തവളകളെ പൂജിച്ച് കല്ലാണം നടത്തിയാൽ സമൃദ്ധമായ മഴക്കാലം ലഭിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായ് ഉഡുപ്പി നാഗരിക വേദികെ, പഞ്ചരത്ന ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ ജൂൺ 8 ന് ഉഡുപ്പി കെടിയൂർ ഹോട്ടലിൽ വെച്ച് മനുഷ്യരുടെ കല്യാണത്തേക്കാൾ ഗംഭീരമായ് തവളക്കല്യാണം നടത്തി. മണിപ്പാലിലെ സുവോളജി ലാബിലെത്തിച്ച് ആണിനെയും പെണ്ണിനെയും തിരിച്ചറിഞ്ഞതിനു ശേഷമാണ് സംഘാടകർ കല്ലാണം നടത്തിയത്. വരന് വരുൺ എന്നും വധുവിന് വർഷ എന്ന പേരുമാണ് തവളകളെ വിളിച്ചിരുന്നത്. വരന്റെയും വധുവിന്റെയും ചിത്രം പതിച്ച കത്ത് തയ്യാറാക്കിയാണ് അതിഥികളെ ക്ഷണിച്ചത്.  അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിവാഹവേദിയിലെത്തിച്ച് 12.05 നുള്ള മുഹൂർത്തത്തിൽ വിവാഹം നടത്തി. വിഭവ സമൃദ്ധമായ സദ്യയും കല്യാണത്തിന് ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം രണ്ടു തവളകളെയും മണിപ്പാലിന് സമീപം തുറന്നു വിട്ടു. ഇതെല്ലാം അന്ധവിശ്വാസമായ് കരുതേണ്ടന്നും മുമ്പ് വരൾച്ച മൂലം കടുത്ത പ്രതിസന്ധി വന്ന  സമയങ്ങളിൽ തവളയെ പൂജിച്ചപ്പോൾ ശക്തമായ മഴ പെയ്തുവെന്നും സംഘാടകർ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിയെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചുവെങ്കിലും കർണാടകയിലെ ജനങ്ങൾ തവള വിവാഹം , കഴുത കല്യാണം ,കുട്ടികളെ മണ്ണിൽ കുഴിച്ചിടുന്ന പൂജ ‌ എന്നിവ മഴയ്ക്കായ് ഇപ്പോഴും നടത്തി വരുന്നു.സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നേരത്തെ മഴയ്ക്കു വേണ്ടി പ്രത്യേകം പൂജകൾ നടന്നിരുന്നു. കർണാടക മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴയില്ലാത്തതിനാൽ കൊടും വരൾച്ചയാണ് നേരിടുന്നത്.
വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകൾ നടത്തുന്ന ഉപവാസ പ്രാർഥനകളിലും മഴയ്ക്കു വേണ്ടിയും വെള്ളത്തിനായും പ്രത്യേക പ്രാർഥനകൾ നടത്തുന്നുവെന്ന് വിവിധ സഭാ ശുശ്രൂഷകർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here